---
title: "ഓണം നനഞ്ഞ് കുതിരുമോ....;  കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ  സെപ്തംബർ മൂന്നിനും നാലിനും മഴ മുന്നറിയിപ്പ്"
english_title: "A yellow alert has been declared in various districts in the state for September 3rd and 4th."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312187/a-yellow-alert-has-been-declared-in-various-districts-in-the-state-for-september-3rd-and-4th"
published_at: "2025-08-31T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b40abdacad7_rain.jpg"
keywords: []
---

# ഓണം നനഞ്ഞ് കുതിരുമോ....;  കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ  സെപ്തംബർ മൂന്നിനും നാലിനും മഴ മുന്നറിയിപ്പ്

> **Lead Summary:** സംസ്ഥാനത്ത് സെപ്തംബർ മൂന്നിനും നാലിനും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . സെപ്തംബർ മൂന്നിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്തംബർ നാലിന് തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

സംസ്ഥാനത്ത് സെപ്തംബർ മൂന്നിനും നാലിനും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . സെപ്തംബർ മൂന്നിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്തംബർ നാലിന് തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നതാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ന്യൂനമർദത്തെ തുടർന്ന് വിവിധ ജില്ലകളിൽ അതിശക്തമായ മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിലാണ് കനത്ത മഴ പെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312187/a-yellow-alert-has-been-declared-in-various-districts-in-the-state-for-september-3rd-and-4th)