---
title: "ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം"
english_title: "Tragic end for passenger who collapsed during bus journey"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312167/tragic-end-for-passenger-who-collapsed-during-bus-journey"
published_at: "2025-08-31T11:49:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b3e9ae66ee1_ggt.jpg"
keywords: []
---

# ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **തൃശ്ശൂര്‍: ( **[www.truevisionnews.com]** ) ** തൃശ്ശൂരില്‍ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ യാത്രക്കാരി മരിച്ചു. വന്നേരി വീട്ടിൽ ലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. തൃപ്രയാറിൽ നിന്ന് മുറ്റിച്ചൂർ വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ലീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

## Article Content

**തൃശ്ശൂര്‍: ( **[www.truevisionnews.com]** ) ** തൃശ്ശൂരില്‍ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ യാത്രക്കാരി മരിച്ചു. വന്നേരി വീട്ടിൽ ലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. തൃപ്രയാറിൽ നിന്ന് മുറ്റിച്ചൂർ വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ലീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കുറ്റിമാവിൽ നിന്നാണ് ലീന ബസിൽ കയറിയതാണ്. ബസ് അന്തിക്കാട് ആൽ സെൻ്ററിൽ എത്തിയ സമയത്താണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ബസിൽ കാഞ്ഞാണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ റൗണ്ട്സിനിടെ കാര്‍ഡിയാക് സര്‍ജൻ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സവീത മെഡിക്കൽ കോളജിലെ ഡോക്ടറായ ഗ്രാഡ്‍ലിൻ റോയ് (39) ആണ് മരിച്ചത്. റോയിയെ രക്ഷിക്കാൻ സഹപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹൈദരാബാദിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറഞ്ഞു.

ഡോ. റോയിയുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 30-40 പ്രായമുള്ള യുവ ഡോക്ടർമാർക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുന്നത് കൂടിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘ സമയം ജോലി ചെയ്യുന്നതാണ് ഇത്തരം മരണങ്ങൾക്ക് പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടർമാർ പലപ്പോഴും ഒരു ദിവസം 12-18 മണിക്കൂർ ജോലി ചെയ്യുന്നു. ചിലപ്പോൾ ഒരു ഷിഫ്റ്റിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നു. കൂടാതെ ജോലി സമ്മര്‍ദവുമുണ്ട്.

അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ്, അവഗണന തുടങ്ങിവയാണ് മറ്റ് കാരണങ്ങൾ.തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള തൊഴിലിന്‍റെ മാനസിക സമ്മർദവും പലപ്പോഴും അവഗണിക്കപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312167/tragic-end-for-passenger-who-collapsed-during-bus-journey)