ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
2025-08-31T11:49:00 | By VIPIN P V

തൃശ്ശൂര്‍: ( www.truevisionnews.com ) തൃശ്ശൂരില്‍ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ യാത്രക്കാരി മരിച്ചു. വന്നേരി വീട്ടിൽ ലീനയാണ് (56) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. തൃപ്രയാറിൽ നിന്ന് മുറ്റിച്ചൂർ വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ലീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കുറ്റിമാവിൽ നിന്നാണ് ലീന ബസിൽ കയറിയതാണ്. ബസ് അന്തിക്കാട് ആൽ സെൻ്ററിൽ എത്തിയ സമയത്താണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ബസിൽ കാഞ്ഞാണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ റൗണ്ട്സിനിടെ കാര്‍ഡിയാക് സര്‍ജൻ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സവീത മെഡിക്കൽ കോളജിലെ ഡോക്ടറായ ഗ്രാഡ്‍ലിൻ റോയ് (39) ആണ് മരിച്ചത്. റോയിയെ രക്ഷിക്കാൻ സഹപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹൈദരാബാദിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറഞ്ഞു.

ഡോ. റോയിയുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 30-40 പ്രായമുള്ള യുവ ഡോക്ടർമാർക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുന്നത് കൂടിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘ സമയം ജോലി ചെയ്യുന്നതാണ് ഇത്തരം മരണങ്ങൾക്ക് പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടർമാർ പലപ്പോഴും ഒരു ദിവസം 12-18 മണിക്കൂർ ജോലി ചെയ്യുന്നു. ചിലപ്പോൾ ഒരു ഷിഫ്റ്റിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നു. കൂടാതെ ജോലി സമ്മര്‍ദവുമുണ്ട്.

അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ്, അവഗണന തുടങ്ങിവയാണ് മറ്റ് കാരണങ്ങൾ.തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള തൊഴിലിന്‍റെ മാനസിക സമ്മർദവും പലപ്പോഴും അവഗണിക്കപ്പെടുന്നു.

Content Highlight: Tragic end for passenger who collapsed during bus journey

Next TV

Related Stories
കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ  മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

Jul 24, 2026 08:48 PM

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ പിത്താശയ ശസ്ത്രക്രിയയ്ക്ക് ശേഷം ഉള്ള്യേരി സ്വദേശിനി സിനി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി...

Read More >>
കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

Jul 24, 2026 08:05 PM

കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ്...

Read More >>
അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Jul 24, 2026 07:44 PM

അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണവും...

Read More >>
adimage
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

Jul 24, 2026 06:41 PM

കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ 7 വയസ്സുകാരന്റെ തലയിലൂടെ ലോറി കയറി മരണം. മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അമൽ ആണ്...

Read More >>
Top Stories

adimage adimage