---
title: "കോഴിക്കോട് കക്കട്ടില്‍ 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി"
english_title: "A complaint was filed that a 25-year-old sandalwood tree in the backyard had been stolen."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312164/a-complaint-was-filed-that-a-25-year-old-sandalwood-tree-in-the-backyard-had-been-stolen"
published_at: "2025-08-31T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3e83eb713b_tree.jpg"
keywords: []
---

# കോഴിക്കോട് കക്കട്ടില്‍ 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി

> **Lead Summary:** 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി. കോഴിക്കോട് കക്കട്ടില്‍ സഹകരണ ബാങ്കിന് സമീപത്തായുള്ള ചട്ടിപ്പറമ്പത്ത് ഷാജുവിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് കഴിഞ്ഞ ദിവസം രാത്രി മുറിച്ചുകടത്തിയത്.

## Article Content

25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി. കോഴിക്കോട് കക്കട്ടില്‍ സഹകരണ ബാങ്കിന് സമീപത്തായുള്ള ചട്ടിപ്പറമ്പത്ത് ഷാജുവിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് കഴിഞ്ഞ ദിവസം രാത്രി മുറിച്ചുകടത്തിയത്.

ആറ് മാസം മുന്‍പ് ചന്ദന മരം കച്ചവടത്തിനായി ആവശ്യപ്പെട്ടുകൊണ്ട് വീട്ടില്‍ ആളുകള്‍ വന്നിരുന്നതായി ഷാജു പറഞ്ഞു. 60,000 രൂപയോളം വിലവരുന്ന മരത്തടിയാണ് യന്ത്രവാളുപയോഗിച്ച് മുറിച്ചുകടത്തിയത്. എന്നാല്‍ രാവിലെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിഞ്ഞത്. ഇതുസംബന്ധിച്ച് കുറ്റ്യാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 54.32 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പുതിയകാവ്, പുന്നക്കുളം സ്വദേശിയായ മുഹമ്മദ് റാഫിയാണ് കരുനാഗപ്പള്ളി പൊലീസിന്റെയും ഡാൻസഫ് സംഘത്തിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.

മൊബൈൽ ഫോൺ കച്ചവടത്തിന്റെ മറവിൽ ലഹരിവസ്തുക്കൾ വിൽക്കുകയായിരുന്നു ഇയാൾ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഡംബര കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. പൊലീസിനെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച റാഫിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പ്രദേശത്തെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാവുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് മുഹമ്മദ് റാഫി കുടുങ്ങിയത്. ലഹരി മാഫിയ സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ യുവാവിനെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസെടുക്കുകയും ഇയാൾ സഞ്ചരിച്ച ആഡംബര കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പൊലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312164/a-complaint-was-filed-that-a-25-year-old-sandalwood-tree-in-the-backyard-had-been-stolen)