---
title: "ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം "
english_title: "Accident: Scooter hits the back of a tanker lorry; young man dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312153/accident-scooter-hits-the-back-of-a-tanker-lorry-young-man-dies-tragically"
published_at: "2025-08-31T11:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3df4908d2e_accident.jpg"
keywords: []
---

# ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **കൊച്ചി : **ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം. യുവാവ് മരിച്ചു. കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.

## Article Content

**കൊച്ചി : **ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം. യുവാവ് മരിച്ചു. കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.

ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് സ്ക്കൂട്ടർ മറിയുകയും പിന്നാലെ എത്തിയ ലോറി സ്കൂട്ടർ യാത്രികൻ്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. ഇയാളെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കെ.എസ്. ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് അപകടം . പ്ലസ് ടു വിദ്യാർത്ഥി മരിച്ചു . മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡ് ഷൺമുഖം ക്ഷേത്രത്തിന് സമീപം പുത്തൻ കളത്തിൽ രാമചന്ദ്രന്റെ മകൻ ആദർശ് (17) ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കുകളിലൊന്ന് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു കൊറ്റം കുളങ്ങര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.

ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ നേതാജി ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. അമ്പനാകുളങ്ങരയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ സഹായിയായി പോകാറുള്ള ആദർശ് കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ചേർന്ന് കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ് വിജയശ്രീ. ആകാശ് ഏക സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312153/accident-scooter-hits-the-back-of-a-tanker-lorry-young-man-dies-tragically)