---
title: "മദ്യലഹരിയില്‍ വരന്റെ സുഹൃത്തുക്കളുടെ അതിക്രമം: വിവാഹം നിരസിച്ച് വധു, മണ്ഡപത്തില്‍നിന്ന് ഇറങ്ങിപ്പോയി"
english_title: "Abused by groom's friends while intoxicated Bride refuses marriage leaves the mandapam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312139/abused-by-grooms-friends-while-intoxicated-bride-refuses-marriage-leaves-the-mandapam"
published_at: "2025-08-31T09:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3cb2799327_dxfg.jpg"
keywords: []
---

# മദ്യലഹരിയില്‍ വരന്റെ സുഹൃത്തുക്കളുടെ അതിക്രമം: വിവാഹം നിരസിച്ച് വധു, മണ്ഡപത്തില്‍നിന്ന് ഇറങ്ങിപ്പോയി

> **Lead Summary:** **ചെന്നൈ: [ **മദ്യലഹരിയില്‍ നവവരന്റെ സുഹൃത്തുക്കള്‍ കാട്ടിയ അതിക്രമത്തില്‍ ദേഷ്യപ്പെട്ട് നവവധു വിവാഹം വേണ്ടെന്നുവെച്ച് ഇറങ്ങിപ്പോയി. കൃഷ്ണഗിരി ജില്ലയിലെ ബര്‍ഗൂരിലാണ് സംഭവം. വിവാഹത്തലേന്നു നടന്ന സത്കാരച്ചടങ്ങിനിടെ മദ്യലഹരിയിലെത്തിയ വരന്റെ സുഹൃത്തുക്കള്‍ നവവധുവിനോട് നൃത്തംചെയ്യാന്‍ ആവശ്യപ്പെട്ടു. തനിക്കു നൃത്തംചെയ്യാന്‍ അറിയില്ലെന്നും താത്പര്യമില്ലെന്നും അവര്‍ പറഞ്ഞപ്പോള്‍ പ്രശ്‌നം തുടങ്ങി.

## Article Content

**ചെന്നൈ: [ **മദ്യലഹരിയില്‍ നവവരന്റെ സുഹൃത്തുക്കള്‍ കാട്ടിയ അതിക്രമത്തില്‍ ദേഷ്യപ്പെട്ട് നവവധു വിവാഹം വേണ്ടെന്നുവെച്ച് ഇറങ്ങിപ്പോയി. കൃഷ്ണഗിരി ജില്ലയിലെ ബര്‍ഗൂരിലാണ് സംഭവം. വിവാഹത്തലേന്നു നടന്ന സത്കാരച്ചടങ്ങിനിടെ മദ്യലഹരിയിലെത്തിയ വരന്റെ സുഹൃത്തുക്കള്‍ നവവധുവിനോട് നൃത്തംചെയ്യാന്‍ ആവശ്യപ്പെട്ടു. തനിക്കു നൃത്തംചെയ്യാന്‍ അറിയില്ലെന്നും താത്പര്യമില്ലെന്നും അവര്‍ പറഞ്ഞപ്പോള്‍ പ്രശ്‌നം തുടങ്ങി.

വരന്റെ സുഹൃത്തുക്കള്‍ നവവധുവിനെ അസഭ്യം പറയുകയും മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്തു. ഇതുകണ്ട് ഞെട്ടിയ നവവധു വിവാഹത്തിന് മുന്‍പ് ഇതാണെങ്കില്‍ വിവാഹത്തിനുശേഷം അവസ്ഥ കൂടുതല്‍ ബുദ്ധിമുട്ടാകും എന്നുപറഞ്ഞ് വിവാഹം നിരസിച്ച് മണ്ഡപത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഉടന്‍തന്നെ മാതാപിതാക്കള്‍ വിവാഹം റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു. ഹാളില്‍ കെട്ടിയിരുന്ന ബാനറുകളും അലങ്കാരങ്ങളും തിടുക്കത്തില്‍ നീക്കംചെയ്തശേഷം നവവധുവും കുടുംബവും സ്ഥലംവിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312139/abused-by-grooms-friends-while-intoxicated-bride-refuses-marriage-leaves-the-mandapam)