---
title: "മലപ്പുറം പെരിന്തൽമണ്ണയിൽ ഒൻപതുനില കെട്ടിടത്തിനു മുകളിൽനിന്ന് ചാടി യുവാവ് മരിച്ചു"
english_title: " young man died after jumping from a nine story building in Perinthalmanna Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312132/young-man-died-after-jumping-from-a-nine-story-building-in-perinthalmanna-malappuram"
published_at: "2025-08-31T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3bf2c2dd9e_suicide.jpg"
keywords: []
---

# മലപ്പുറം പെരിന്തൽമണ്ണയിൽ ഒൻപതുനില കെട്ടിടത്തിനു മുകളിൽനിന്ന് ചാടി യുവാവ് മരിച്ചു

> **Lead Summary:** മലപ്പുറം പെരിന്തൽമണ്ണയിൽ ഒൻപതുനില കെട്ടിടത്തിനു മുകളിൽനിന്ന് ചാടി യുവാവ് മരിച്ചു. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നാലകത്ത് നൂറുൽ അമീൻ ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ കിംസ് അൽഷിഫ ആശുപത്രിയുടെ ഒൻപതുനില കെട്ടിടത്തിനു മുകളിൽനിന്ന് ചാടുകയായിരുന്നു. ശനിയാഴ്‌ച വൈകീട്ട് ആറരയോടെയാണു സംഭവം. പുതിയ ഒൻപതുനില ബ്ലോക്കിന്റെ മുകളിൽനിന്നു ചാടിയ യുവാവ് തത്‌ക്ഷണം മരിച്ചു. നാലകത്ത് മുസ്തഫയുടെയും സുഹ്റയുടെയും ഏകമകനാണ്.

## Article Content

മലപ്പുറം പെരിന്തൽമണ്ണയിൽ ഒൻപതുനില കെട്ടിടത്തിനു മുകളിൽനിന്ന് ചാടി യുവാവ് മരിച്ചു. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നാലകത്ത് നൂറുൽ അമീൻ ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ കിംസ് അൽഷിഫ ആശുപത്രിയുടെ ഒൻപതുനില കെട്ടിടത്തിനു മുകളിൽനിന്ന് ചാടുകയായിരുന്നു. ശനിയാഴ്‌ച വൈകീട്ട് ആറരയോടെയാണു സംഭവം. പുതിയ ഒൻപതുനില ബ്ലോക്കിന്റെ മുകളിൽനിന്നു ചാടിയ യുവാവ് തത്‌ക്ഷണം മരിച്ചു. നാലകത്ത് മുസ്തഫയുടെയും സുഹ്റയുടെയും ഏകമകനാണ്.

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312132/young-man-died-after-jumping-from-a-nine-story-building-in-perinthalmanna-malappuram)