---
title: "ദാരുണം ...; മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു "
english_title: "native of Thanipadam Moolamcode, who was undergoing treatment after sustaining serious injuries in the assault, died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312119/native-of-thanipadam-moolamcode-who-was-undergoing-treatment-after-sustaining-serious-injuries-in-the-assault-died"
published_at: "2025-08-31T06:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3a58f9b6ec_dead.jpg"
keywords: []
---

# ദാരുണം ...; മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു 

> **Lead Summary:** മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന താണിപ്പാടം മൂലംകോട് സ്വദേശി പ്രമോദ് (സന്ദീപ്-42) മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മൂലംകോട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ മദ്യപിച്ചെത്തി അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന യുവാവിനെ സംഘം ചേർന്നെത്തിയ ആളുകൾ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദ് ശനിയാഴ്ച ഉച്ചവരെ അവിടെത്തന്നെ കിടന്നു.

## Article Content

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന താണിപ്പാടം മൂലംകോട് സ്വദേശി പ്രമോദ് (സന്ദീപ്-42) മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മൂലംകോട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ മദ്യപിച്ചെത്തി അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന യുവാവിനെ സംഘം ചേർന്നെത്തിയ ആളുകൾ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദ് ശനിയാഴ്ച ഉച്ചവരെ അവിടെത്തന്നെ കിടന്നു.

വീട്ടുമുറ്റത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ട സമീപവാസികൾ പീച്ചി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടിക്കാട്ട് ലോട്ടറിവിൽപ്പനക്കാരനായിരുന്നു. സമീപവാസിയായ ഒരാളുടെ ഓട്ടോറിക്ഷ പ്രമോദ് അനുവാദമില്ലാതെ എടുത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികവിവരം. പ്രതികൾക്കായി പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312119/native-of-thanipadam-moolamcode-who-was-undergoing-treatment-after-sustaining-serious-injuries-in-the-assault-died)