---
title: "മറന്നു പോകേണ്ട ....;  എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും"
english_title: "All ration shops will be open today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312107/all-ration-shops-will-be-open-today"
published_at: "2025-08-31T05:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b396ba749c6_ration.jpg"
keywords: []
---

# മറന്നു പോകേണ്ട ....;  എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും

> **Lead Summary:** **തിരുവനന്തപുരം: **എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾ അവധിയായിരിക്കും. സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. എ എ വൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും.

## Article Content

**തിരുവനന്തപുരം: **എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾ അവധിയായിരിക്കും. സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. എ എ വൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും.

അതേസമയം, ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവെന്ന് കണക്കുകൾ. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചതെന്ന് സർക്കാരിന്റെ കണക്ക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312107/all-ration-shops-will-be-open-today)