---
title: "യാത്രക്കാർക്ക് ആശങ്ക വേണ്ട; ഓണം അവധി, മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു"
english_title: "Onam holiday, three special train services announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312097/onam-holiday-three-special-train-services-announced"
published_at: "2025-08-30T21:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b31fdf20a05_train.jpg"
keywords: []
---

# യാത്രക്കാർക്ക് ആശങ്ക വേണ്ട; ഓണം അവധി, മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

> **Lead Summary:** ഓണം പ്രമാണിച്ച് യാത്രക്കാർക്ക് ആശങ്ക വേണ്ട. മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന ജംഗ്ഷൻ വൺവേ എക്‌സ്പ്രസ് സ്‌പെഷ്യൽ സർവീസ് നടത്തും. 2025 സെപ്റ്റംബർ 01 (തിങ്കളാഴ്‌ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്‌ന ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. (01 സർവീസ്)

## Article Content

ഓണം പ്രമാണിച്ച് യാത്രക്കാർക്ക് ആശങ്ക വേണ്ട. മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന ജംഗ്ഷൻ വൺവേ എക്‌സ്പ്രസ് സ്‌പെഷ്യൽ സർവീസ് നടത്തും. 2025 സെപ്റ്റംബർ 01 (തിങ്കളാഴ്‌ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്‌ന ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. (01 സർവീസ്)

മംഗളൂരു സെൻട്രൽ - തിരുവനന്തപുരം നോർത്ത് ട്രെയിൻ നമ്പർ 06010 എക്സ്പ്രസ് സ്‌പെഷ്യൽ 2025 സെപ്റ്റംബർ 02 (ചൊവ്വാഴ്ച) വൈകുന്നേരം 7.30 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. (01 സർവീസ്)

വില്ലുപുരം ജംഗ്ഷൻ - ഉദ്‌ന ജംഗ്ഷൻ ട്രെയിൻ നമ്പർ 06159 എക്സ്പ്രസ് 2025 സെപ്റ്റംബർ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്‌ന ജംഗ്ഷനിൽ എത്തിച്ചേരും. (01 സർവീസ്)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312097/onam-holiday-three-special-train-services-announced)