---
title: " മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താൻ നീക്കം; വാഹനം ഇടിച്ചിട്ടു"
english_title: "marunadan malayali editor Shajan Skaria attacked in idukki vehicle hits him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312085/marunadan-malayali-editor-shajan-skaria-attacked-in-idukki-vehicle-hits-him"
published_at: "2025-08-30T20:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3117199166_shajan_skaria.jpg"
keywords: []
---

#  മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താൻ നീക്കം; വാഹനം ഇടിച്ചിട്ടു

> **Lead Summary:** മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താൻ നീക്കം. ഇടുക്കിയിലാണ് സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു. ഈ വാഹനം ഇടിച്ചപ്പോള്‍ മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ചു. അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു.

## Article Content

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താൻ നീക്കം. ഇടുക്കിയിലാണ് സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു. ഈ വാഹനം ഇടിച്ചപ്പോള്‍ മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ചു. അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു.

എസ് ഡി പി ഐ സംഘമാണ് ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത് എന്നാണ് സൂചന. ഷാജന്‍ സ്‌കറിയയുടെ വാഹനത്തില്‍ അദ്ദേഹം മാത്രം ഉണ്ടായിരുന്നുള്ളൂ. ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312085/marunadan-malayali-editor-shajan-skaria-attacked-in-idukki-vehicle-hits-him)