---
title: "തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 12കാരന്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of a child who was swept away by the current was found in a stream that joins the Madhu Vahini River in Kasaragod."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312075/the-body-of-a-child-who-was-swept-away-by-the-current-was-found-in-a-stream-that-joins-the-madhu-vahini-river-in-kasaragod"
published_at: "2025-08-30T19:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3034aa99d2_dead.jpg"
keywords: []
---

# തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 12കാരന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കാസർകോട് മധുവാഹിനി പുഴയോട് ചേരുന്ന തോട്ടിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെർക്കള പാടിയിലെ മിഥിലാജിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്. തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു.

## Article Content

കാസർകോട് മധുവാഹിനി പുഴയോട് ചേരുന്ന തോട്ടിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെർക്കള പാടിയിലെ മിഥിലാജിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്. തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു.

അതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറി ആലംപാടി പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടിയെ കാണാതായപ്പോൾ മുതൽ നാട്ടുകാരും അഗ്നിശമന സേനയും തെരച്ചിൽ ആരംഭിച്ചിരുന്നു.

അതേസമയം റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു. അപകടത്തെ തുടർന്ന് കാർ തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവടക്കം ആറുപേർക്ക് പരിക്കേറ്റു. കാർ ഭാഗകമായി തകർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള ഭാഗത്തായിരുന്നു അപകടം.

വിദ്യാർത്ഥിനികളായ നാല് പേരുൾപ്പെടെ ആറ് പേരാണ് അപകട സമയത്ത് കാറിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. എല്ലാവർക്കും തലയ്ക്കും കൈകളിലുമാണ് പരിക്കേറ്റത്. ആസിഫ് (21) ആണ് കാർ ഓടിച്ചിരുന്നത്. തമിഴ്‌നാട്ടിലെ തക്കലയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് ഇവരെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

കാർ ഡിവൈഡറിലിടിക്കുന്നതും തലകീഴായി മറിയുന്നതും കണ്ട് ഇതുവഴി പോയ യാത്രക്കാർ വാഹനങ്ങൾ നിർത്തി. നാട്ടുകാരും ഓടിക്കൂടി. ഇവരാണ് അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് ആറ് പേരെയും പുറത്തെത്തിച്ചത്. വിഴിഞ്ഞം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പിന്നീട് 108 ആംബുലൻസ് വിളിച്ചുവരുത്തി ഇതിലാണ് വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312075/the-body-of-a-child-who-was-swept-away-by-the-current-was-found-in-a-stream-that-joins-the-madhu-vahini-river-in-kasaragod)