---
title: "നഗ്നത പ്രദർശനം; പതിനൊന്ന്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ"
english_title: "Nude exhibition Suspect arrested for sexually assaulting 11 year old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312050/nude-exhibition-suspect-arrested-for-sexually-assaulting-11-year-old-girl"
published_at: "2025-08-30T17:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2e1b078414_hjghj.jpg"
keywords: []
---

# നഗ്നത പ്രദർശനം; പതിനൊന്ന്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

> **Lead Summary:** **പള്ളുരുത്തി: ( **[www.truevisionnews.com]** ) **11കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്.

## Article Content

**പള്ളുരുത്തി: ( **[www.truevisionnews.com]** ) **11കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച ​പ്രതി കൂടെ വരുന്നോ എന്ന് ചോദിക്കുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നുവെന്ന് ഫോർട്ടുകൊച്ചി പൊലീസ് പറഞ്ഞു. ​​ പേടിച്ചുപോയ കുട്ടി കടയുടമയോട് സംഭവം വിവരിക്കുന്നതിനിടെ പ്രതി കടന്നുകളഞ്ഞു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂലംമ്പിള്ളിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശി അനീഷിന് 55 വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷ. തിരുവനന്തപുരം അതിവേഗം കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും നാല് മാസുവും കൂടുതൽ തടവ് അനുഭവിക്കണം.

2019- 20 കാലഘട്ടങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയെ പ്രതി രണ്ടാമത് വിവാഹം കഴിച്ചത്. തുടർന്ന് നാ​ഗർകോവിലിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് അമ്മയില്ലാത്ത സമയത്ത് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ആന്ധ്രയിലും വിശാഖപട്ടണത്തുവെച്ചും കുട്ടിയെ പീഡിപ്പിച്ചു. പീഡനവിവരം അച്ഛനെയും സഹോദരനെയും അറിയിക്കാൻ ശ്രമിച്ചപ്പോൾ മർദ്ദിക്കുകയും ചെയ്തു. തിരുവനന്തപുരം തിരുമലയിൽ താമസിക്കുമ്പോഴാണ് പീഡന വിവരം കുട്ടി ബന്ധുകളോട് പറഞ്ഞത്. ഇവർ ഇടപ്പെട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഒരു കൊലക്കേസിലും പ്രതിയായ ഇയാൾ മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പല സംസ്ഥാനങ്ങളിലും പോയിരുന്നത്. കുട്ടിയെയും അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിനും വിട്ടിരുന്നു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ ആർ അരവിന്ദ് എന്നിവർ ഹാജരായി. പൂജപ്പുര ഇൻസ്പെക്ടർ ആയിരുന്നു വിൻസന്റ് എം എസ് ദാസ്, ആർ റോജ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 29 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312050/nude-exhibition-suspect-arrested-for-sexually-assaulting-11-year-old-girl)