---
title: "എ എ റഹീമിനെ അധിക്ഷേപിച്ചു; വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശിക്കെതിരെ പൊലീസ് കേസ്"
english_title: "Police file case against West Kaithappoyil native for insulting AA Rahim"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312043/police-file-case-against-west-kaithappoyil-native-for-insulting-aa-rahim"
published_at: "2025-08-30T16:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2d900adf44_rahem.jpg"
keywords: []
---

# എ എ റഹീമിനെ അധിക്ഷേപിച്ചു; വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശിക്കെതിരെ പൊലീസ് കേസ്

> **Lead Summary:**  ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടും രാജ്യസഭാ അംഗവുമായ എ എ റഹീമിനെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസെടുത്തു. എംപിക്കൊപ്പം സ്ത്രീയുടെ ചിത്രം വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസ്. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി അബ്ദുള്‍ നാസറിന്റെ പേരിലാണ് കേസെടുത്തത്.

## Article Content

 ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടും രാജ്യസഭാ അംഗവുമായ എ എ റഹീമിനെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസെടുത്തു. എംപിക്കൊപ്പം സ്ത്രീയുടെ ചിത്രം വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസ്. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി അബ്ദുള്‍ നാസറിന്റെ പേരിലാണ് കേസെടുത്തത്.

ലൈവ് പുതുപ്പാടി എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആണ് ചിത്രം പ്രചരിച്ചത്. ഡിവൈഎഫ്‌ഐ താമരശേരി ബ്ലോക്ക് സെക്രട്ടറി, കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു. നിലവിൽ ദുരന്ത നിവാരണവുമായി ബന്ധപ്പട്ടെതും മഴ മുന്നറിയിപ്പും, അതുമായി ബന്ധപ്പെട്ടുള്ള മെസേജസുകൾ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ല.

പ്രശ്‌നം നിലവിൽ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജിൽ രാവിലെ 10 മണിക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അറിയിച്ചു. ഐടി വിഭാഗം പരിശോധന നടത്തി ഇന്ന് റിപ്പോർട്ടു നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം പശുവിനെ ഗുജറാത്തിന്റെ 'രാജ്യമാതാവായി' പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് എംപി ഗെനി ബെൻ ഠാക്കോർ. ഈ ആവശ്യം ഉന്നയിച്ച് ഗെനി ബെൻ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നൽകി. സംസ്ഥാനത്തുനിന്നുള്ള ഏക കോൺഗ്രസ് എംപിയാണ് ഗെനി ബെൻ നാഗാജി ഠാക്കോർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312043/police-file-case-against-west-kaithappoyil-native-for-insulting-aa-rahim)