---
title: "സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു"
english_title: "Plus Two student admitted to ICU after drunken brawl with friends"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312013/plus-two-student-admitted-to-icu-after-drunken-brawl-with-friends"
published_at: "2025-08-30T14:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2bdf21b20a_ghfghfght.jpg"
keywords: []
---

# സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരത്ത് മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ പ്ലസ് ടു വിദ്യാർത്ഥികളി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മദ്യപിച്ചത്. കുട്ടി കുഴഞ്ഞ് വീണപ്പോൾ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടി. ഒരു സുഹൃത്ത് മാത്രം സ്ഥലത്ത് നിന്നു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരത്ത് മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ പ്ലസ് ടു വിദ്യാർത്ഥികളി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മദ്യപിച്ചത്. കുട്ടി കുഴഞ്ഞ് വീണപ്പോൾ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടി. ഒരു സുഹൃത്ത് മാത്രം സ്ഥലത്ത് നിന്നു.

ഈ കുട്ടിയാണ് മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസാണ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. വിവിധ സ്കൂകളിലെ കുട്ടികൾ ചേർന്നാണ് മദ്യപിച്ചത്. ആൽതറയിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം.

മറ്റൊരു സംഭവത്തിൽ നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്

ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർത്ഥി അബോധാവസ്ഥയിലായി. വിദ്യാർത്ഥിയെ കൂടെ ഉള്ളവർ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു

തുടർന്ന് ബസ് സ്റ്റോപ്പിലെ തറയിൽ അബോധാവസ്ഥയിൽ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312013/plus-two-student-admitted-to-icu-after-drunken-brawl-with-friends)