---
title: "ഈ ദിവസങ്ങൾ ഓർമ്മയിൽ വെച്ചോളൂ .....; സെപ്റ്റംബര്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി"
english_title: "14 days bank holiday in September"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312010/14-days-bank-holiday-in-september"
published_at: "2025-08-30T14:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2bb94677bc_bankholyday.jpg"
keywords: []
---

# ഈ ദിവസങ്ങൾ ഓർമ്മയിൽ വെച്ചോളൂ .....; സെപ്റ്റംബര്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

> **Lead Summary:** സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് ആകെ എത്ര ദിവസം ബാങ്ക് അവധി ഉണ്ടെന്ന് നോക്കിയാലോ? ? സെപ്റ്റംബര്‍ മാസത്തില്‍ 14 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

## Article Content

സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് ആകെ എത്ര ദിവസം ബാങ്ക് അവധി ഉണ്ടെന്ന് നോക്കിയാലോ? ? സെപ്റ്റംബര്‍ മാസത്തില്‍ 14 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും.

സെപ്റ്റംബര്‍ 3- ബുധനാഴ്ച- കര്‍മ പൂജ- ഝാര്‍ഖണ്ഡ്

സെപ്റ്റംബര്‍ 4- വ്യാഴാഴ്ച- ഒന്നാം ഓണം (ഉത്രാടം)- കേരളം

സെപ്റ്റംബര്‍ 5- വെള്ളിയാഴ്ച- തിരുവോണം, നബി ദിനം- ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, കേരളം, ദില്ലി, ഝാര്‍ഖണ്ഡ്, തെലങ്കാന

സെപ്റ്റംബര്‍ 6- ശനിയാഴ്ച- നബിദിനം- സിക്കിം, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 7- ഞായറാഴ്ച

സെപ്റ്റംബര്‍ 12- വെള്ളിയാഴ്ച- Eid-i-Milad-ul-Nabi – ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 13- രണ്ടാം ശനിയാഴ്ച

സെപ്റ്റംബര്‍ 14- ഞായറാഴ്ച

സെപ്റ്റംബര്‍ 22- തിങ്കളാഴ്ച- നവരാത്രി ആരംഭം- രാജസ്ഥാന്‍

സെപ്റ്റംബര്‍ 23- ചൊവ്വാഴ്ച- മഹാരാജ ഹരിസിങ് ജന്മദിനം- ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 27- നാലാമത്തെ ശനിയാഴ്ച

സെപ്റ്റംബര്‍ 28- ഞായറാഴ്ച

സെപ്റ്റംബര്‍ 29- തിങ്കളാഴ്ച- പൂജവെപ്പ്, ദുര്‍ഗാപൂജ- ത്രിപുര, അസം, പശ്ചിമ ബംഗാള്‍

സെപ്റ്റംബര്‍ 30- ചൊവ്വാഴ്ച- ദുര്‍ഗാപൂജ- ത്രിപുര, ഒഡിഷ, അസം, മണിപ്പൂര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312010/14-days-bank-holiday-in-september)