---
title: "കോഴിക്കോട് ആനക്കുളത്ത് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല"
english_title: "Elderly man dies after being hit by train in Anakkulam Kozhikode Man has not been identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311982/elderly-man-dies-after-being-hit-by-train-in-anakkulam-kozhikode-man-has-not-been-identified"
published_at: "2025-08-30T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2a56696e41_78.jpg"
keywords: []
---

# കോഴിക്കോട് ആനക്കുളത്ത് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് ആനക്കുളത്ത് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് രാവിലെ 10.50 തോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതെ വയോധികൻ ആനക്കുളം റെയില്‍വേ ഗേറ്റിലെ ലൈന്‍ ക്രോസ് ചെയ്യുമ്പോഴായിരുന്നു അപകടം.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് ആനക്കുളത്ത് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് രാവിലെ 10.50 തോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതെ വയോധികൻ ആനക്കുളം റെയില്‍വേ ഗേറ്റിലെ ലൈന്‍ ക്രോസ് ചെയ്യുമ്പോഴായിരുന്നു അപകടം.

തിരുവനനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ഏറനാട് എക്‌സപ്രസ്സാണ് തട്ടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ മദ്യപിച്ച് റെയിൽവെ ട്രാക്കിൽ പരാക്രമം കാണിച്ച് യുവാവ്. കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. പഴയങ്ങാടി സ്വദേശി ബാദുഷയാണ് മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇയാളെ ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്.

ട്രാക്കിൽനിന്ന് മാറാൻ ഇവർ ബാദുഷയോട് ആവശ്യപ്പെട്ടെങ്കിലും ഇവരെ ഇയാൾ അസഭ്യം പറയുകയും കല്ലെടുത്ത് എറിയാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാൾ ആത്മഹത്യാഭീഷണി മുഴക്കാൻ തുടങ്ങി. ഇതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. മദ്യലഹരിയിൽ ബഹളം വെച്ച ഇയാളെ പൊലീസ് എത്തിയാണ് ട്രാക്കില്‍നിന്നും പണിപെട്ട് പിടിച്ചുമാറ്റിയത്.

അതേസമയം ബാദുഷയുടെ പരാക്രമം കാരണം മൂന്ന് ട്രെയിനുകളാണ് വൈകിയത്. ഒരു ഗുഡ്‌സ് ട്രെയിനും രണ്ട് പാസഞ്ചർ ട്രെയിനുകളും സ്റ്റേഷന് സമീപത്ത് പിടിച്ചിട്ടു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. കണ്ണൂരിൽനിന്നെത്തിയ റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിൻ തടഞ്ഞത് അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311982/elderly-man-dies-after-being-hit-by-train-in-anakkulam-kozhikode-man-has-not-been-identified)