---
title: "ഞെട്ടേണ്ട ... സത്യമാണ് ...; സംസ്ഥാനത്ത്  ഇന്ന് ഒറ്റയടിക്ക് സ്വർണത്തിന്  കൂടിയത്  1200 രൂപ!"
english_title: "Gold prices in the state have soared to an all-time record."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311977/gold-prices-in-the-state-have-soared-to-an-all-time-record"
published_at: "2025-08-30T12:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2a0b9ea2c9_gold.jpg"
keywords: []
---

# ഞെട്ടേണ്ട ... സത്യമാണ് ...; സംസ്ഥാനത്ത്  ഇന്ന് ഒറ്റയടിക്ക് സ്വർണത്തിന്  കൂടിയത്  1200 രൂപ!

> **Lead Summary:** സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 76960 രൂപയായി.

## Article Content

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 76960 രൂപയായി.

ഒരു ഗ്രാമിന് ഇന്ന് 150 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 9620 രൂപയും നല്‍കേണ്ടതായി വരും. ഒരു പവന് 75760 രൂപയെന്ന ഓഗസ്റ്റ് എട്ടാം തിയതിയിലെ റെക്കോര്‍ഡാണ് തിരുവോണത്തിന് മുന്‍പായി സ്വര്‍ണം തിരുത്തിക്കുറിച്ചിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311977/gold-prices-in-the-state-have-soared-to-an-all-time-record)