---
title: "പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു"
english_title: "Out of state worker dies after being shocked by pig trap"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311947/out-of-state-worker-dies-after-being-shocked-by-pig-trap"
published_at: "2025-08-30T11:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b28f44ab1c5_ghfghfg.jpg"
keywords: []
---

# പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

> **Lead Summary:** **പാലക്കാട് : ( **[www.truevisionnews.com]** ) ** ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീടിന് സമീപത്തെ പറമ്പിനോട് ചേര്‍ന്നുളള പാടത്തിലാണ് കെണി വെച്ചത്. സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**പാലക്കാട് : ( **[www.truevisionnews.com]** ) ** ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീടിന് സമീപത്തെ പറമ്പിനോട് ചേര്‍ന്നുളള പാടത്തിലാണ് കെണി വെച്ചത്. സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈന്‍ വലിച്ചയാള്‍, ഭൂമിയുടെ ഉടമസ്ഥന്‍ എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതെ സമയം കഴിഞ്ഞ ദിവസം മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311947/out-of-state-worker-dies-after-being-shocked-by-pig-trap)