---
title: "കണ്ണൂർ കീഴറയിലെ സ്ഫോടനം: വീട് വാടകയ്ക്ക് എടുത്ത അനൂപ്‌ മാലിക്കിനെതിരെ കേസ്, മരിച്ചത് മാട്ടൂൽ സ്വദേശിയെന്ന് സൂചന..?"
english_title: "Explosion in Kannur Keezhara Case filed against Anoop Malik who rented the house indications are that the deceased was a native of Mattul"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311915/explosion-in-kannur-keezhara-case-filed-against-anoop-malik-who-rented-the-house-indications-are-that-the-deceased-was-a-native-of-mattul"
published_at: "2025-08-30T09:14:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b2744029eea_df.jpg"
keywords: []
---

# കണ്ണൂർ കീഴറയിലെ സ്ഫോടനം: വീട് വാടകയ്ക്ക് എടുത്ത അനൂപ്‌ മാലിക്കിനെതിരെ കേസ്, മരിച്ചത് മാട്ടൂൽ സ്വദേശിയെന്ന് സൂചന..?

> **Lead Summary:** കണ്ണൂർ കീഴറയിലെ സ്ഫോടനത്തിൽ വീട് വാടകയ്ക്ക് എടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

## Article Content

കണ്ണൂർ കീഴറയിലെ സ്ഫോടനത്തിൽ വീട് വാടകയ്ക്ക് എടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പുലർച്ചയ്ക്ക് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയതെന്ന് പ്രദേശവാസി വ്യക്തമാക്കി. ശബ്ദം കേട്ടപ്പോൾ തൻ്റെ വീടിൻ്റെ ജനൽ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ ആ വീട് കാണാനില്ലായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. വീടിനുള്ളിൽ ഒരാൾ കിടക്കുന്നതായി കണ്ടു. മണ്ണെല്ലാം ശരീരത്തിൽ വീണ് കിടക്കുന്നുണ്ട്. ബോംബിൻ്റെ അവശിഷ്ടങ്ങളാണ് ചുറ്റിലും കണ്ടത് എന്നും പ്രദേശവാശി വ്യക്തമാക്കി.

രാത്രി മാത്രമാണ് സ്ഫോടനം നടന്ന വീട്ടിലെ താമസക്കാർ വരുന്നത്. രാത്രി ലൈറ്റ് ഓഫാക്കിയാണ് അവർ എത്തിയിരുന്നത്. എപ്പോഴാണ് വരുന്നതെന്നോ പോകുന്നതോന്നോ എന്നതിനെ കുറിച്ച് വ്യക്തമല്ലെന്നും താമസക്കാരെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311915/explosion-in-kannur-keezhara-case-filed-against-anoop-malik-who-rented-the-house-indications-are-that-the-deceased-was-a-native-of-mattul)