---
title: "പത്തനംതിട്ടയിൽ എസ്ഐയെ ക്യാംപ് ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "SI found hanging in camp quarters in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311913/si-found-hanging-in-camp-quarters-in-pathanamthitta"
published_at: "2025-08-30T08:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b26fdb12451_hfg.jpg"
keywords: []
---

# പത്തനംതിട്ടയിൽ എസ്ഐയെ ക്യാംപ് ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** )** പത്തനംതിട്ടയിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ ആയിരുന്നു താമസം.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** )** പത്തനംതിട്ടയിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ ആയിരുന്നു താമസം.

ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോ​ഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ നി​ഗമനം.

*(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311913/si-found-hanging-in-camp-quarters-in-pathanamthitta)