തലപ്പാടി അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

തലപ്പാടി അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

തലപ്പാടി അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
2025-08-30T08:52:00 | By VIPIN P V

മഞ്ചേശ്വരം: ( www.truevisionnews.com ) തലപ്പാടി ദേശീയപാതയില്‍ രണ്ട് കുട്ടകളടക്കം ആറ് പേരുടെ മരണത്തിനിടയാക്കിയ കര്‍ണാടക ആര്‍ടിസി ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു.കര്‍ണാടക സ്വദേശി നിജലിംഗപ്പ ചലവാടിയ്‌ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണെന്ന് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് നടപടി. അപകടത്തിന് ശേഷം ഡ്രൈവറേയും കണ്ടക്ടറെയും മഞ്ചേശ്വം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ആറ് പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാകുന്നത്.

കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോകവെ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് മറ്റൊരു റിക്ഷയിലും റോഡരികില്‍ ബസ് കാത്ത് നിന്നവരെയും ഇടിച്ച് തെറിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ഹൈദരലി, യാത്രക്കാരായ ഹവ്വമ്മ, ഖദീജ, നബീസ, ആയിഷ ഫിദ, ഹസ്‌ന എന്നിവരാണ് മരിച്ചത്. ബസ് കാത്തുനിന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയിരുന്നെങ്കിലും വിശദ പരിശോധനയില്‍ ബ്രേക്കിന് പ്രശ്‌നങ്ങളില്ല എന്ന് കണ്ടെത്തിയിരുന്നു. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ റോഡിന് വീതി കുറവുള്ളതും ബസിന്റെ ടയറുകള്‍ തേഞ്ഞ് തീരാറായതും അപകടത്തിന് മറ്റൊരു കാരണമാണെന്നും പരിശോധനയില്‍ നിന്ന് വ്യക്തമായി.

പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്ന് ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അക്രം പാഷ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മിയുടെ നില ഗുരുതരമായി തുടരുകയാണ്. തലയ്ക്കും കൈകള്‍ക്കുമാണ് ഇവര്‍ക്ക് പരിക്ക്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൈകള്‍ക്ക് പരിക്കേറ്റ ഇവരുടെ മകന്‍ സുരേന്ദ്ര അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ച ആറുപേരുടെയും കബറടക്കം നടത്തി. ഓട്ടോഡ്രൈവറായ ഹൈദരലിയെ അജ്ജിനടുക്ക മസ്ജിദ് കബര്‍സ്ഥാനിലും അവ്വമ്മ, ബന്ധുക്കളായ ഖദീജ, നഫീസ, ആയിഷ ഫിദ, ഹസ്നത്ത് എന്നിവരെ കല്ലാപ്പു മസ്ജിദ് കബര്‍സ്ഥാനിലുമാണ് കബറടക്കിയത്.

Content Highlight: Thalappadi accident Bus driver booked for culpable homicide

Next TV

Related Stories
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

Jul 23, 2026 05:55 PM

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

കൊല്ലം വള്ളിക്കാവിൽ ടി.എസ്. കനാലിൽ സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം രോഗബാധിതയായിരുന്ന അമ്മ ഭാസുരയും മരിച്ചു. ഇരുവരുടെയും...

Read More >>
വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 23, 2026 05:44 PM

വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെമ്പായം ബാർ സംഘർഷം. പൊള്ളലേറ്റ് ചികിത്സയിലുള്ള അരുണിന്റെ സുഹൃത്ത് രതീഷ് വീട്ടിൽ തൂങ്ങിമരിച്ചു. നേരത്തെ 2 പേർ പൊള്ളലേറ്റ്...

Read More >>
adimage
'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

Jul 23, 2026 05:29 PM

'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

പി ആർ കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ പി കെ ശ്രീമതി ടീച്ചർ വാങ്ങിയെന്ന് ആരോപണം. പേരിലെ സാമ്യം കൊണ്ടുള്ള വിവാദമെന്ന് മകൻ അജിത് കുമാർ. മാനനഷ്ട കേസുമായി...

Read More >>
പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

Jul 23, 2026 05:24 PM

പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് പേരാമ്പ്ര മേപ്പയ്യൂരിൽ തയ്യിൽ അഷ്‌റഫിന്റെ വീടിന് തീപിടിച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. ഫയർഫോഴ്സ് എത്തി തീ അണച്ചു. വൻ...

Read More >>
ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

Jul 23, 2026 05:06 PM

ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്. രാധാകൃഷ്ണൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്....

Read More >>
Top Stories

adimage adimage
Entertainment News