---
title: "'ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി ശബരിമല സന്നിധാനത്തിലെ അയ്യപ്പ സംഗമം' - ശോഭാ സുരേന്ദ്രൻ"
english_title: "ShobhaSurendran says the Ayyappa Sangam at Sabarimala Sannidhanam should be held after apologizing to the Hindu community."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311870/shobhasurendran-says-the-ayyappa-sangam-at-sabarimala-sannidhanam-should-be-held-after-apologizing-to-the-hindu-community"
published_at: "2025-08-29T21:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1d4bb0a21d_shobha.jpg"
keywords: []
---

# 'ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി ശബരിമല സന്നിധാനത്തിലെ അയ്യപ്പ സംഗമം' - ശോഭാ സുരേന്ദ്രൻ

> **Lead Summary:** ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി ശബരിമല സന്നിധാനത്തിലെ അയ്യപ്പ സംഗമമെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും സനാതന ധർമ്മത്തെ എതിർത്തവരാണെന്നും ഹിന്ദു സമൂഹത്തിന്റെ സനാതന ധർമ്മത്തെ എതിർത്തവർ ആർക്കുവേണ്ടിയാണ് ഇത് നടത്തുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

## Article Content

ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി ശബരിമല സന്നിധാനത്തിലെ അയ്യപ്പ സംഗമമെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും സനാതന ധർമ്മത്തെ എതിർത്തവരാണെന്നും ഹിന്ദു സമൂഹത്തിന്റെ സനാതന ധർമ്മത്തെ എതിർത്തവർ ആർക്കുവേണ്ടിയാണ് ഇത് നടത്തുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

അതിനിടെ സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എൻഎസ്എസ് രംഗത്തുവന്നു. പരിപാടിയുമായി സഹകരിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡൻറ് എൻ സംഗീത് കുമാർ അറിയിച്ചു.

അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പങ്കെടുക്കും. സർക്കാരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311870/shobhasurendran-says-the-ayyappa-sangam-at-sabarimala-sannidhanam-should-be-held-after-apologizing-to-the-hindu-community)