---
title: "സന്തോഷം പൊടുന്നനെ സങ്കടക്കടലായി; ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "College student collapses and dies during Onam celebrations in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311855/college-student-collapses-and-dies-during-onam-celebrations-in-palakkad"
published_at: "2025-08-29T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1c5396c6b9_hand.jpg"
keywords: []
---

# സന്തോഷം പൊടുന്നനെ സങ്കടക്കടലായി; ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]**[] ** പാലക്കാട് ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളജിിലെ ജീവയാണ് മരിച്ചത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]**[] ** പാലക്കാട് ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളജിിലെ ജീവയാണ് മരിച്ചത്.

കോളജിൽ വടംവലി മത്സരം കഴിഞ്ഞയുടനെ ജീവ കുഴഞ്ഞുവീഴുകയായിരുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥി മരിച്ചിരുന്നു.

മറ്റൊരു സംഭവത്തിൽ കണ്ണൂർ മട്ടന്നൂർ കോളാരിയിൽ ഷോക്കേറ്റ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311855/college-student-collapses-and-dies-during-onam-celebrations-in-palakkad)