---
title: "ഓണാഘോഷം ലഹരിയിൽ ; തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, അറസ്റ്റ്"
english_title: "Onam celebrations intoxicated students clash in Thiruvananthapuram arrests made"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311846/onam-celebrations-intoxicated-students-clash-in-thiruvananthapuram-arrests-made"
published_at: "2025-08-29T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1b3c25416c_WhatsApp_Image_2025-08-29_at_7.35.22_PM.jpeg"
keywords: []
---

# ഓണാഘോഷം ലഹരിയിൽ ; തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, അറസ്റ്റ്

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷം ഉണ്ടായത്. എട്ട് പ്ലസ് ടു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷം ഉണ്ടായത്. എട്ട് പ്ലസ് ടു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

സംഘർഷ വിവരം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും മുമ്പാകെ പോലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് നൽകി.

അതേസമയം ഓണാഘോഷങ്ങൾ കളറാക്കാൻ വാഹനങ്ങളിൽ കറങ്ങിയ വിദ്യാർഥികൾക്ക് പൊലീസിന്‍റെ പിടിവീണു. കോളജുകളിലും, സ്ക്കൂളുകളിലും നടന്ന ഓണാഘോഷങ്ങൾ കളറാക്കുവാനാണ് ആഡംഭര വാഹനങ്ങളുമായി വിദ്യാർത്ഥികളെത്തിയത്. ആഡംബര കാറുകളും ജീപ്പുകളും ഉൾപ്പടെ ഇരുപതോളം വാഹനങ്ങളാണ് നിലമ്പൂർ പൊലീസ് പിടിച്ചെടുത്തത്. മമ്പാട്, നിലമ്പൂർ, മൈലാടി എന്നിവിടങ്ങളിലെ വിദ്യാലയ പരിസരങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയെത്.

നിലമ്പൂർ പൊലീസിന്‍റെ നിര്‍ദ്ദേശം ലംഘിച്ച് അപകടകരമായ വിധത്തിൽ ഉപയോഗിച്ച വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. മുകളില്‍ കയറി ആഘോഷം നടത്താന്‍ ഉപയോഗിച്ച ലോറിയും പിടിച്ചെടുത്തു. മിനി കൂപ്പര്‍, ബി.എം.ഡബ്ലൂ, ഒ.ഡി, രൂപമാറ്റം വരുത്തിയ ഫോര്‍ വീല്‍ ജീപ്പുകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തതില്‍പ്പെടും. ഇവയിൽ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങളുമുണ്ട്. ‘അലിയാർ ഗ്യാങ്’ എന്ന് മാത്രം എഴുതിയാണ് ചില വാഹനങ്ങൾ റോഡിലിറക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311846/onam-celebrations-intoxicated-students-clash-in-thiruvananthapuram-arrests-made)