---
title: "ശ്രദ്ധിക്കണേ...; വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ്..."
english_title: "Vitamin C deficiency, symptoms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311841/vitamin-c-deficiency-symptoms"
published_at: "2025-08-29T19:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1ad9a512db_VITAMIN_C.jpg"
keywords: []
---

# ശ്രദ്ധിക്കണേ...; വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ്...

> **Lead Summary:** **[ **ഇന്ന് പലർക്കും കണ്ടുവരുന്നൊരു പ്രശ്നമാണ് വിറ്റാമിന്‍ സിയുടെ കുറവ്. അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

## Article Content

**[ **ഇന്ന് പലർക്കും കണ്ടുവരുന്നൊരു പ്രശ്നമാണ് വിറ്റാമിന്‍ സിയുടെ കുറവ്. അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

**രോഗ പ്രതിരോധശേഷി കുറയാം**

വിറ്റാമിന്‍ സിയുടെ കുറവു മൂലം രോഗ പ്രതിരോധശേഷി കുറയാനും ജലദോഷം, പനി തുടങ്ങിയ സീസണൽ അണുബാധകൾ പിടിപ്പെടാനും കാരണമാകും.

**അമിത ക്ഷീണവും തളര്‍ച്ചയും**

വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ആവശ്യമുള്ളതിനാല്‍ ഇവയുടെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. ഇതുമൂലം അമിത ക്ഷീണം, തളര്‍ച്ച എന്നിവയ്ക്ക് കാരണമാകും.

**ഓസ്റ്റിയോപൊറോസിസ് സാധ്യത**

വിറ്റാമിൻ സി കുറവ് മൂലം എല്ലുകളുടെ ആരോഗ്യം മോശമാകാനും ഇതുമൂലം ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടാനും മുട്ടുവേദനയും മറ്റും ഉണ്ടാകാനും കാരണമാകും.

**പല്ലുകൾക്ക് കേട്**

വിറ്റാമിന്‍ സിയുടെ കുറവ് പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. പല്ലുകൾക്ക് കേട് വരുന്നത് ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

**മുറിവുകൾ ഉണങ്ങാൻ താമസിക്കുക**

മുറിവുകൾ ഉണങ്ങാൻ താമസിക്കുന്നതും ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിന്‍റെ ലക്ഷണമാകാം.

**ചര്‍മ്മ പ്രശ്നങ്ങള്‍**

ചര്‍മ്മത്തില്‍ കാണുന്ന ചെറിയ കുരുക്കള്‍, തിണര്‍പ്പ്, വരള്‍ച്ച എന്നിവയുമൊക്കെ വിറ്റാമിന്‍ സിയുടെ കുറവ് മൂലമുണ്ടാകാം. വിറ്റാമിന്‍ സിയുടെ കുറവ് മൂലം തലമുടി വരണ്ടതാകാനും സാധ്യതയുണ്ട്.

**ശ്രദ്ധിക്കുക:**

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311841/vitamin-c-deficiency-symptoms)