---
title: "വല്ലകാര്യം ഉണ്ടായിരുന്നോ ....? സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതി; രണ്ട് പേർ അറസ്റ്റിൽ"
english_title: "Two arrested for assaulting bus staff for allegedly not giving way"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311806/two-arrested-for-assaulting-bus-staff-for-allegedly-not-giving-way"
published_at: "2025-08-29T16:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1816284ee4_arrest.jpg"
keywords: []
---

# വല്ലകാര്യം ഉണ്ടായിരുന്നോ ....? സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതി; രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റില്‍. എസ്.എന്‍. പുരം സ്വദേശികളായ അലക്‌സ്‌മോന്‍ വി. സെബാസ്റ്റ്യന്‍, വരുണ്‍ വി. സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

## Article Content

സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റില്‍. എസ്.എന്‍. പുരം സ്വദേശികളായ അലക്‌സ്‌മോന്‍ വി. സെബാസ്റ്റ്യന്‍, വരുണ്‍ വി. സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

പാമ്പാടി ഭാഗത്ത് നിന്നും പള്ളിക്കത്തോട് ഭാഗത്തേക്ക് യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന മേരി മാതാ ബസ് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബസ് കൂരോപ്പട വില്ലേജ് മാക്കൽപ്പടി സ്റ്റോപ്പിൽ നിർത്തിയപ്പോൾ പ്രതികൾ സ്കൂട്ടർ ബസ്സിനു മുന്നിൽ കയറ്റി നിർത്തി തടസ്സമുണ്ടാക്കുകയും ജീവനക്കാരെ ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്.

എസ്എച്ച്ഒ റിച്ചാര്‍ഡ്‌ വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ എസ്ഐ ഉദയകുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311806/two-arrested-for-assaulting-bus-staff-for-allegedly-not-giving-way)