---
title: "ഇത്രയ്ക്കും എളുപ്പമോ...! ഇത്തവണത്തെ ഓണത്തിന് മായമില്ലാത്ത പപ്പടം വീട്ടിൽ ഉണ്ടാക്കാം "
english_title: "How to make pappadum"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311795/how-to-make-pappadum"
published_at: "2025-08-29T15:14:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b17697405c9_pappadam.jpg"
keywords: []
---

# ഇത്രയ്ക്കും എളുപ്പമോ...! ഇത്തവണത്തെ ഓണത്തിന് മായമില്ലാത്ത പപ്പടം വീട്ടിൽ ഉണ്ടാക്കാം 

> **Lead Summary:** ഓണ സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാന്ന് പപ്പടം . ചോറിന്റെ കൂടെ ഒരു പപ്പടം ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട . എന്നാൽ ഇത്തവണത്തെ ഓണത്തിന് കടയിൽ നിന്ന് പപ്പടം വാങ്ങിക്കാതെ മായമില്ലാത്ത പപ്പടം വീട്ടിൽ തന്നെ തയ്യാറാക്കാം

## Article Content

ഓണ സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാന്ന് പപ്പടം . ചോറിന്റെ കൂടെ ഒരു പപ്പടം ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട . എന്നാൽ ഇത്തവണത്തെ ഓണത്തിന് കടയിൽ നിന്ന് പപ്പടം വാങ്ങിക്കാതെ മായമില്ലാത്ത പപ്പടം വീട്ടിൽ തന്നെ തയ്യാറാക്കാം

ചേരുവകൾ

ഉഴുന്നു പൊടി - 200 ഗ്രാം

ബേക്കിങ് സോഡ - 3/4 ടീസ്പൂൺ

നല്ലെണ്ണ - 2 ടീസ്പൂൺ

ഉപ്പ് - 1 ടീസ്പൂൺ

വെള്ളം – ആവശ്യത്തിന്

മൈദ – ആവശ്യത്തിന്

**തയാറാക്കുന്ന വിധം**

ആദ്യം തന്നെ ഒരു ബൗളിൽ ഉഴുന്നു പൊടിയും ബേക്കിങ് സോഡയും ഉപ്പും നന്നായി മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് അൽപ്പാൽപ്പമായി വെള്ളവും നല്ലെണ്ണയും ചേ൪ത്ത് നല്ല ബലം കൊടുത്ത് കുഴച്ചെടുക്കണം. നല്ല മയം വരുത്താനായി മാവ് പല തവണകളായി കൈ കൊണ്ട് പരത്തി മടക്കി ഒരു കല്ലു വെച്ചോ ചപ്പാത്തിക്കോലു വെച്ചോ ഇടിച്ച് മയപ്പെടുത്തുക. അതിനു ശേഷം നീളത്തിൽ പരത്തി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം.

ഓരോ കഷണങ്ങളായി എടുത്ത് കുറച്ച് മൈദാ പൊടി വിതറി വൃത്താകൃതിയിൽ പരത്തി വെയിലത്ത് ഓരോ വശവും ഏകദേശം 5 മിനിറ്റ് വെച്ച് ഉണക്കിയ ശേഷം ഉപയോഗിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311795/how-to-make-pappadum)