---
title: "'നമുക്കും ഉണ്ട് സുഹൃത്തുക്കൾ, പക്ഷെ ഷാഫി രാഹുൽ സൗഹൃദം ആണ് സൗഹൃദം' - ട്രോളി പദ്മജ വേണു​ഗോപാൽ"
english_title: "We also have friends but Shafi Rahul friendship is friendship Troll Padmaja Venugopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311764/we-also-have-friends-but-shafi-rahul-friendship-is-friendship-troll-padmaja-venugopal"
published_at: "2025-08-29T13:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b15d2698773_WhatsApp_Image_2025-08-29_at_1.26.11_PM.jpeg"
keywords: []
---

# 'നമുക്കും ഉണ്ട് സുഹൃത്തുക്കൾ, പക്ഷെ ഷാഫി രാഹുൽ സൗഹൃദം ആണ് സൗഹൃദം' - ട്രോളി പദ്മജ വേണു​ഗോപാൽ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ​ഗ്രൂപ്പ് യോ​ഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി രാഹുൽ സൗഹൃദം ആണ് സൗഹൃദം.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ​ഗ്രൂപ്പ് യോ​ഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി രാഹുൽ സൗഹൃദം ആണ് സൗഹൃദം.

കാഞ്ചനയ്ക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം ആണല്ലോ ഷാഫിയ്ക്ക് രാഹുലിനോട് ഉള്ളതെന്നും ബ്ലാക്‌മെയ്ൽ ഒന്നും അല്ലല്ലോ അല്ലേയെന്നും പദ്മജ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോ​ഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ​ഗ്രൂപ്പിൻ്റെ നീക്കം.

മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേർന്നത്. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോ‌ട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയെന്നായിരുന്നു പ്രതികരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311764/we-also-have-friends-but-shafi-rahul-friendship-is-friendship-troll-padmaja-venugopal)