---
title: "ഗ്ലാസ് വർക്ക് ഷോപ്പിലേക്ക് ലോഡ് ഇറക്കവെ അപകടം; ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരന് ദാരുണാന്ത്യം "
english_title: "Accident while unloading load at glass workshop in Kalamassery, employee dies tragically after glass falls over"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311677/accident-while-unloading-load-at-glass-workshop-in-kalamassery-employee-dies-tragically-after-glass-falls-over"
published_at: "2025-08-29T08:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b111721e36a_accidnet.jpg"
keywords: []
---

# ഗ്ലാസ് വർക്ക് ഷോപ്പിലേക്ക് ലോഡ് ഇറക്കവെ അപകടം; ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരന് ദാരുണാന്ത്യം 

> **Lead Summary:** എറണാകുളം കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ അപകടം. അപകടത്തിൽ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരന് ദാരുണാന്ത്യം. അസം സ്വദേശി അനിൽ പട്നായിക് ആണ് മരിച്ചത് . ലോറിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട് ഞെരിഞ്ഞു പോവുകയായിരുന്നു.

## Article Content

എറണാകുളം കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ അപകടം. അപകടത്തിൽ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരന് ദാരുണാന്ത്യം. അസം സ്വദേശി അനിൽ പട്നായിക് ആണ് മരിച്ചത് . ലോറിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട് ഞെരിഞ്ഞു പോവുകയായിരുന്നു.

അഗ്നിരക്ഷാ സേനയെത്തി ക്ലാസുകൾ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന ലോഡ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311677/accident-while-unloading-load-at-glass-workshop-in-kalamassery-employee-dies-tragically-after-glass-falls-over)