---
title: "പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ, അമേരിക്കയുമായുള്ള താരിഫ് തർക്കമടക്കം ചർച്ചയാകും"
english_title: "PM Modi in Japan tariff dispute with US to be discussed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311673/pm-modi-in-japan-tariff-dispute-with-us-to-be-discussed"
published_at: "2025-08-29T07:00:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b103870da62_fgh.jpg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ, അമേരിക്കയുമായുള്ള താരിഫ് തർക്കമടക്കം ചർച്ചയാകും

> **Lead Summary:** **( **[www.truevisionnews.com]** ) **അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്ക അധികം തീരുവ പ്രഖ്യാപിച്ചതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സാധ്യത.

## Article Content

**( **[www.truevisionnews.com]** ) **അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്ക അധികം തീരുവ പ്രഖ്യാപിച്ചതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സാധ്യത.

ചൈനക്കും ഇന്ത്യയ്ക്കും ഇടയിൽ ബന്ധം ശക്തമാകുന്നത് ക്വാഡ് കൂട്ടായ്മയെ ബാധിക്കില്ലെന്ന് നരേന്ദ്ര മോദി അറിയിക്കും. ജപ്പാനിലെ വ്യവസായികളുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെ നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലേക്ക് പോകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311673/pm-modi-in-japan-tariff-dispute-with-us-to-be-discussed)