---
title: "തൃശ്ശൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം; പത്തോളം യാത്രക്കാർക്ക് പരിക്ക്, പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക്"
english_title: "Private bus loses control in Thrissur around ten passengers injured traffic jam in the area"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311670/private-bus-loses-control-in-thrissur-around-ten-passengers-injured-traffic-jam-in-the-area"
published_at: "2025-08-29T06:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0fe764c5e7_gfhcfg.jpg"
keywords: []
---

# തൃശ്ശൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം; പത്തോളം യാത്രക്കാർക്ക് പരിക്ക്, പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക്

> **Lead Summary:** **തൃശ്ശൂർ : ( **[www.truevisionnews.com]** )** തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 10 യാത്രക്കാര്‍ക്ക് പരിക്ക്. രണ്ടുപേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍–കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവര്‍ക്കും നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

## Article Content

**തൃശ്ശൂർ : ( **[www.truevisionnews.com]** )** തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 10 യാത്രക്കാര്‍ക്ക് പരിക്ക്. രണ്ടുപേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍–കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവര്‍ക്കും നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

ഇതോടെ ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡില്‍ കുറുകെ മറിഞ്ഞു. ഇതോടെ തൃശൂര്‍–കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബസ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്. വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311670/private-bus-loses-control-in-thrissur-around-ten-passengers-injured-traffic-jam-in-the-area)