---
title: "എട്ടാം ക്ലാസ്സുകാരിക്ക് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെ സ്കൂളിലെത്തി ചെരിപ്പു കൊണ്ട് തല്ലി സ്ത്രീകൾ"
english_title: "Eighth grader sexually assaulted Women beat the headmaster with shoes at school"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311667/eighth-grader-sexually-assaulted-women-beat-the-headmaster-with-shoes-at-school"
published_at: "2025-08-29T06:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0f7fd703d9_hxd.jpg"
keywords: []
---

# എട്ടാം ക്ലാസ്സുകാരിക്ക് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെ സ്കൂളിലെത്തി ചെരിപ്പു കൊണ്ട് തല്ലി സ്ത്രീകൾ

> **Lead Summary:** **ജയ്പൂർ: ( **[www.truevisionnews.com]** ) ** എട്ടാം ക്ലാസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ പ്രധാനാധ്യാപകനെ അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകൾ സ്കൂളിലെത്തി അധ്യാപകനെ ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തു.

## Article Content

**ജയ്പൂർ: ( **[www.truevisionnews.com]** ) ** എട്ടാം ക്ലാസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ പ്രധാനാധ്യാപകനെ അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകൾ സ്കൂളിലെത്തി അധ്യാപകനെ ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തു.

അധ്യാപകൻ നടത്തിയ അതിക്രമത്തിൽ ഭയന്ന പെൺകുട്ടി ഉച്ചഭക്ഷണ സമയത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകൾ സ്കൂളിലെത്തി അധ്യാപകനെ ചെരിപ്പു കൊണ്ട് അടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തത്. പിന്നാലെ പൊലീസ് എത്തി അധ്യാപകനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ ഗ്രാമീണർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311667/eighth-grader-sexually-assaulted-women-beat-the-headmaster-with-shoes-at-school)