---
title: "കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Private bus driver found dead in room in Kallanod, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311648/private-bus-driver-found-dead-in-room-in-kallanod-kozhikode-new"
published_at: "2025-08-28T22:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0896fa4872_death_2.jpg"
keywords: []
---

# കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് കൂരാച്ചുണ്ട് കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദിനെയാണ് താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് കൂരാച്ചുണ്ട് കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദിനെയാണ് താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രമോദിനെ പുറത്തേക്ക് കാണാതായതോടെ ആളുകൾ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്. വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്.

***(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി താഴെ നൽകിയിട്ടുള്ള നമ്പറുകളിൽ വിളിച്ചാൽ 24 മണിക്കൂറും സൗജന്യമായിട്ടുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കും.***

***കൂട്: 8304992429, തണൽ: 9384784400, മൈത്രി: 9048754160, അശ്വസിപ്പ്: 9656000725, സഞ്ജീവനി: 80-46110007ദിശ ഹെൽപ്പ് ലൈൻ: 1056, 112, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311648/private-bus-driver-found-dead-in-room-in-kallanod-kozhikode-new)