---
title: " നാവിൽ അലിഞ്ഞുചേരും ഈ 'ക്രീമി ബട്ടർ ചിക്കൻ കറി' ഓരോ സ്പൂണിലും കൊതിയൂറുന്ന രുചിയുടെ മേളത്തോടെ...."
english_title: "This 'Creamy Butter Chicken Curry' will melt in your mouth, with a mouthwatering array of flavors in every spoonful...."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311640/this-creamy-butter-chicken-curry-will-melt-in-your-mouth-with-a-mouthwatering-array-of-flavors-in-every-spoonful"
published_at: "2025-08-28T21:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b07b7d2baac_WhatsApp_Image_2025-08-28_at_9.22.55_PM.jpeg"
keywords: []
---

#  നാവിൽ അലിഞ്ഞുചേരും ഈ 'ക്രീമി ബട്ടർ ചിക്കൻ കറി' ഓരോ സ്പൂണിലും കൊതിയൂറുന്ന രുചിയുടെ മേളത്തോടെ....

> **Lead Summary:** **[**ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ഈ ക്രീമി ചിക്കൻ കറി. ക്രീമിയും സ്വാദിഷ്ടവുമായ ഗ്രേവിയിൽ മുങ്ങിയ മൃദുവായ ചിക്കൻ കഷണങ്ങൾ എല്ലാവരെയും ആകർഷിക്കും. നാവിലിട്ടാൽ അലിഞ്ഞുപോകുന്ന ഈ വിഭവം, എല്ലാ വിശേഷാവസരങ്ങൾക്കും തയ്യാറാക്കാൻ പറ്റിയ ഒന്നാണ്. ബട്ടറിൻ്റെയും ക്രീമിൻ്റെയും തക്കാളിയുടെയും സവിശേഷമായ രുചിക്കൂട്ട് ഈ കറിയെ അവിസ്മരണീയമാക്കുന്നു. വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

**[**ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ഈ ക്രീമി ചിക്കൻ കറി. ക്രീമിയും സ്വാദിഷ്ടവുമായ ഗ്രേവിയിൽ മുങ്ങിയ മൃദുവായ ചിക്കൻ കഷണങ്ങൾ എല്ലാവരെയും ആകർഷിക്കും. നാവിലിട്ടാൽ അലിഞ്ഞുപോകുന്ന ഈ വിഭവം, എല്ലാ വിശേഷാവസരങ്ങൾക്കും തയ്യാറാക്കാൻ പറ്റിയ ഒന്നാണ്. ബട്ടറിൻ്റെയും ക്രീമിൻ്റെയും തക്കാളിയുടെയും സവിശേഷമായ രുചിക്കൂട്ട് ഈ കറിയെ അവിസ്മരണീയമാക്കുന്നു. വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

**ആവിശ്യമായ ചേരുവകൾ**

ചിക്കൻ - അര കിലോ

കാശ്മീരി ​മുളകുപൊടി - രണ്ട് ടേബിൾ സ്പൂൺ

​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂൺ

നാരങ്ങാനീര് - അര ടേബിൾ സ്പൂൺ

ഗരം മസാല - അര ടേബിൾ സ്പൂൺ

​ബട്ടർ - മൂന്ന് ടേബിൾ സ്പൂൺ

​സവാള - രണ്ടെണം

​കശുവണ്ടി - ഇരുപത് എണ്ണം

​പച്ചമുളക് - രണ്ടെണം

​തക്കാളി - ആറ് എണ്ണം

വെള്ളം - രണ്ട് കപ്പ്

​വിനാഗിരി - അര ടേബിൾ സ്പൂൺ

​ടൊമാറ്റോ സോസ് - രണ്ട് ടേബിൾ സ്പൂൺ

​കസ്തൂരി മേത്തി - അര ടേബിൾ സ്പൂൺ

​ഫ്രഷ് ക്രീം - കാൽ കപ്പ്

​ഉപ്പ് - ആവിശ്യത്തിന്

**​പാചകരീതി**

ഒരു പാത്രത്തിലേക്ക് ​ബോൺലെസ് ചിക്കൻ കഷ്ണങ്ങൾ ഇടുക. അതിലേക്ക് ആവിശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അര ടേബിൾ സ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കുറച്ചു സമയം മാറ്റി വെക്കുക.

ശേഷം, ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ബട്ടർ ഒഴിച്ച് ചിക്കൻ കഷണങ്ങൾ ഇളം തവിട്ടുനിറമാകുന്നത് വരെ വറുത്തെടുക്കുക. വറുത്ത ശേഷം ചിക്കൻ മാറ്റിവെക്കുക.

​അതേ പാനിൽ ബട്ടർ ചേർത്ത് ഉരുക്കിയ ശേഷം രണ്ട് സവാള അരിഞ്ഞത്, ഇരുപത് കശുവണ്ടി, രണ്ട് പച്ചമുളക് അരിഞ്ഞത്, എന്നിവ ചേർത്ത്രണ്ട് മിനിറ്റ് വരെ വഴറ്റുക. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിന്റെ പച്ച മാനമൊന്നു മാറുന്നവരെ രണ്ട് മിനിറ്റ് വയറ്റുക.

ആറ് തക്കാളി അരിഞ്ഞത്, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, അര ടേബിൾ സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കുക. അതിനുശേഷം രണ്ട് കപ്പ് വെള്ളം, അര ടേബിൾ സ്പൂൺ വിനാഗിരി, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി, അടച്ചവെച്ച് വേവിക്കുക. ഇത് തണുത്തതിന് ശേഷം നന്നായി അരച്ചെടുക്കുക.

​അരച്ചെടുത്ത ഗ്രേവി, അരിപ്പ കൊണ്ട് അരിച്ചെടുത്ത് അതെ പാനിലേക്ക് ഒഴിച്ച് ചെറുതീയിൽ വേവിക്കുക. തിളച്ചതിനുശേഷം അതിലേക്ക് വറുത്ത ചിക്കൻ കഷണങ്ങൾ ചേർത്ത് ഇളക്കുക.

പിന്നീട്, അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, അര ടേബിൾ സ്പൂൺ കസ്തൂരി മേത്തി, കാൽ കപ്പ് ഫ്രഷ് ക്രീം, രണ്ട് ടേബിൾ സ്പൂൺ ബട്ടർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഗ്രേവി കുറുകി പാകമാകുമ്പോൾ, സ്വാദിഷ്‌ടമായ ക്രീമി ബട്ടർ ചിക്കൻ കറി തയ്യാർ. ചൂടോടെയുള്ള ഈ വിഭവം നാൻ, ചപ്പാത്തി, നെയ്‌ ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ ഏറെ രുചികരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311640/this-creamy-butter-chicken-curry-will-melt-in-your-mouth-with-a-mouthwatering-array-of-flavors-in-every-spoonful)