---
title: "ജലനിരപ്പ് ഉയർന്നു, സംസ്ഥാനത്ത് മഴ ശക്തം; ഒൻപത് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു"
english_title: "Water level rises, heavy rains in the state Red alert declared in nine dams"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311612/water-level-rises-heavy-rains-in-the-state-red-alert-declared-in-nine-dams"
published_at: "2025-08-28T19:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b05c845616b_banasura_sagar.jpg"
keywords: []
---

# ജലനിരപ്പ് ഉയർന്നു, സംസ്ഥാനത്ത് മഴ ശക്തം; ഒൻപത് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** സംസ്ഥാനത്ത് മഴ ശക്തമായതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ഉയർന്നതിനാൽ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് മഴ ശക്തമായതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ഉയർന്നതിനാൽ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മാട്ടുപെട്ടി, കല്ലാർകുട്ടി, പെരിങ്ങൽകുത്ത് ഡാമുകളിലും മീങ്കര , വാളയാർ, പോത്തുണ്ടി ഡാമുകളിലും മുൻകരുതലിന്റെ ഭാഗമായി ജലം തുറന്നു വിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. ഇടുക്കി ഡാമിൽ സംഭരണശേഷിയുടെ 74.37% ജലം ലഭിച്ചു. ഇന്നത്തെ ജലനിരപ്പ് -2380.56 അടി ആണ്.

അതേസമയം, ആറ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311612/water-level-rises-heavy-rains-in-the-state-red-alert-declared-in-nine-dams)