---
title: "ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരുന്നവഴി അപകടം, ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം"
english_title: "A young biker met with a tragic end in an accident on his way home from work"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311603/a-young-biker-met-with-a-tragic-end-in-an-accident-on-his-way-home-from-work"
published_at: "2025-08-28T17:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b04a7e6636e_TYRT.jpg"
keywords: []
---

# ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരുന്നവഴി അപകടം, ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മുഹമ്മ: ( **[www.truevisionnews.com]** ) **വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചേർത്തല എക്സ്റേ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം (ഉണ്ണി-27) മരിച്ചത്.

## Article Content

**മുഹമ്മ: ( **[www.truevisionnews.com]** ) **വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചേർത്തല എക്സ്റേ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം (ഉണ്ണി-27) മരിച്ചത്.

തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛൻ: പ്രസാദ്. അമ്മ: സന്ധ്യ. സഹോദരി: ഐശ്വര്യ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311603/a-young-biker-met-with-a-tragic-end-in-an-accident-on-his-way-home-from-work)