---
title: "അറിയാതെ പോയാല്ലോ ഗുണങ്ങൾ; പുതിനയില ഉപയോ​ഗിച്ചാൽ ഈ പ്രശ്നങ്ങൾ അകറ്റാം "
english_title: "Using mint leaves can help you get rid of these problems."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311588/using-mint-leaves-can-help-you-get-rid-of-these-problems"
published_at: "2025-08-28T16:06:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b03186b6faf_puthiyina.jpg"
keywords: []
---

# അറിയാതെ പോയാല്ലോ ഗുണങ്ങൾ; പുതിനയില ഉപയോ​ഗിച്ചാൽ ഈ പ്രശ്നങ്ങൾ അകറ്റാം 

> **Lead Summary:** എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന. ​തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധചെടി കൂടിയാണിത് . ആൻ്റി ഓക്‌സിഡൻ്റ്സിൻ്റെയും ഫൈറ്റോ നൂട്രിയൻ്റ്സിൻ്റേയും കലവറയാണ് പുതിന . ധാരാളം വെള്ളം കുടിക്കേണ്ട സമയമായ വേനലിൽ വെള്ളം കുടിക്കുന്ന സമയത്ത് ഒരല്‍പം പുതിന ഇല വെള്ളത്തില്‍ ഇട്ട് കുടിക്കുക.

## Article Content

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന. ​തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധചെടി കൂടിയാണിത് . ആൻ്റി ഓക്‌സിഡൻ്റ്സിൻ്റെയും ഫൈറ്റോ നൂട്രിയൻ്റ്സിൻ്റേയും കലവറയാണ് പുതിന . ധാരാളം വെള്ളം കുടിക്കേണ്ട സമയമായ വേനലിൽ വെള്ളം കുടിക്കുന്ന സമയത്ത് ഒരല്‍പം പുതിന ഇല വെള്ളത്തില്‍ ഇട്ട് കുടിക്കുക.

വെയിലിൽ ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന ജലാംശം തടയാൻ പുതിനയില സഹായിക്കുന്നു. അതു പോലെ തലവേദനയ്ക്ക് നല്ലൊരു മരുന്നാണ് പുതിന. വായില്‍ നിന്ന് അസുഖകരമായ ഗന്ധം ഒഴിവാക്കാനും ഇവ ഉപയോഗിക്കാം. നാരങ്ങാ വെള്ളത്തിനൊപ്പമോ സാധാരണ വെളളത്തിലോ പുതിന നുള്ളിയിട്ട് ഉപയോഗിക്കാം. വായിലേയും കഴുത്തിലേയും പേശികള്‍ക്ക് ആശ്വാസം പകരുകയും ദഹനത്തിന് നല്ല രീതിയില്‍ സഹായിക്കുകയും ചെയ്യുന്നു. പുതിന ചമ്മന്തിയായി ഉപയോഗിക്കുന്നത് ദഹനക്കേടിന് ഒരു മരുന്നും കൂടെയാണ്.

ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ ​ഗുണം ചെയ്യും. പുതിനയിലയിട്ട വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ്, പനി എന്നിവ വരാതിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311588/using-mint-leaves-can-help-you-get-rid-of-these-problems)