---
title: "കാസർഗോഡ് തലപ്പാടിയിൽ വാഹനാപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് ഗുരുതര പരിക്ക്"
english_title: "Vehicle accident in Thalappadi, Kasaragod; Four people died tragically, several others were seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311553/vehicle-accident-in-thalappadi-kasaragod-four-people-died-tragically-several-others-were-seriously-injured"
published_at: "2025-08-28T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0189de45e1_accident.jpg"
keywords: []
---

# കാസർഗോഡ് തലപ്പാടിയിൽ വാഹനാപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** കാസർഗോഡ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് ഗുരുതര പരിക്ക് . കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത് .

## Article Content

കാസർഗോഡ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് ഗുരുതര പരിക്ക് . കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത് .

അമിതവേഗതയിൽ എത്തിയ കർണാടക ആർ ടി സി ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബസ് കാത്തുനിന്നവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചെന്ന് എം എൽ എ അറിയിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311553/vehicle-accident-in-thalappadi-kasaragod-four-people-died-tragically-several-others-were-seriously-injured)