---
title: "ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു;  ബിജെപി വനിതാ നേതാവിന്‍റെ പരാതിയിൽ  യൂട്യൂബര്‍ സുബൈര്‍ ബാപ്പു അറസ്റ്റില്‍"
english_title: "Police have arrested YouTuber ZubairBapu on a rape complaint."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311540/police-have-arrested-youtuber-zubairbapu-on-a-rape-complaint"
published_at: "2025-08-28T14:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b01453a08a3_arrest.jpg"
keywords: []
---

# ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു;  ബിജെപി വനിതാ നേതാവിന്‍റെ പരാതിയിൽ  യൂട്യൂബര്‍ സുബൈര്‍ ബാപ്പു അറസ്റ്റില്‍

> **Lead Summary:** **മലപ്പുറം: ** ബലാത്സംഗ പരാതിയില്‍ യൂട്യൂബര്‍ സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബൈർ ബാപ്പു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിലാണ് പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം കൂരാട് സ്വദേശയാണ് സുബൈർ ബാപ്പു.

## Article Content

**മലപ്പുറം: ** ബലാത്സംഗ പരാതിയില്‍ യൂട്യൂബര്‍ സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബൈർ ബാപ്പു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിലാണ് പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം കൂരാട് സ്വദേശയാണ് സുബൈർ ബാപ്പു.

ഈ മാസം പത്തിന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയില്‍ യുവതി പറയുന്നുണ്ട്. പ്രതി സുബൈർ ബാപ്പു മുമ്പ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയതാണെന്നും പരാതിക്കാരി ആരോപിക്കുന്നു.

അതേസമയം 34.28 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വൈ​ക്ക​പ്ര​യാ​ർ താ​ഴ്ച​യി​ൽ കൊ​ച്ചു ക​ണി​യാം​ത​റ വി​ഷ്ണു വി. ​ഗോ​പാ​ലാണ് ​ (32) പിടിയിലായത് . വീട്ടിലെ അ​ടു​ക്ക​ള​യി​ൽ മ​സാ​ല​ക​ൾ സൂ​ക്ഷി​ക്കു​ന്ന ടി​ന്നി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​ണ് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. ഓ​ണ​ത്തി​ന് വി​ൽ​പ​ന​ക്കാ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ല​ഹ​രി​വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​യാ​ൾ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ​വൈ​ക്കം ഡി​വൈ.​എ​സ്.​പി പി.​ബി.​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​എ​ച്ച്.​ഒ എ​സ്. സു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജി.​വി​ഷ്ണു, എ.​എ​സ്.​ഐ പ്രീ​തി​ജ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി​ജ​യ​ശ​ങ്ക​ർ, ജോ​സ് മോ​ൻ, ഷാ​മോ​ൻ, സി.​പി.​ഒ​മാ​രാ​യ സു​ധീ​ഷ്, ര​തീ​ഷ്, വ​നി​ത സി.​പി.​ഒ നെ​യ്തി​ൽ ജ്യോ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311540/police-have-arrested-youtuber-zubairbapu-on-a-rape-complaint)