---
title: "ഓണത്തിന് വിൽക്കാനുള്ള പ്ലാൻ പൊളിഞ്ഞു; എം.​ഡി.​എം.​എ​ ഒളിപ്പിച്ചത് അ​ടു​ക്ക​ള​യി​ൽ മ​സാ​ല​ക​ൾ സൂ​ക്ഷി​ക്കു​ന്ന ടി​ന്നിൽ, യുവാവ് പിടിയിൽ"
english_title: "Youth arrested with 34.28 grams of MDMA vaikkam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311499/youth-arrested-with-3428-grams-of-mdma-vaikkam"
published_at: "2025-08-28T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68affceadbab5_arrest.jpg"
keywords: []
---

# ഓണത്തിന് വിൽക്കാനുള്ള പ്ലാൻ പൊളിഞ്ഞു; എം.​ഡി.​എം.​എ​ ഒളിപ്പിച്ചത് അ​ടു​ക്ക​ള​യി​ൽ മ​സാ​ല​ക​ൾ സൂ​ക്ഷി​ക്കു​ന്ന ടി​ന്നിൽ, യുവാവ് പിടിയിൽ

> **Lead Summary:** 34.28 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വൈ​ക്ക​പ്ര​യാ​ർ താ​ഴ്ച​യി​ൽ കൊ​ച്ചു ക​ണി​യാം​ത​റ വി​ഷ്ണു വി. ​ഗോ​പാ​ലാണ് ​ പിടിയിലായത് . വീട്ടിലെ അ​ടു​ക്ക​ള​യി​ൽ മ​സാ​ല​ക​ൾ സൂ​ക്ഷി​ക്കു​ന്ന ടി​ന്നി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​ണ് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. ഓ​ണ​ത്തി​ന് വി​ൽ​പ​ന​ക്കാ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ല​ഹ​രി​വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​യാ​ൾ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

## Article Content

34.28 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വൈ​ക്ക​പ്ര​യാ​ർ താ​ഴ്ച​യി​ൽ കൊ​ച്ചു ക​ണി​യാം​ത​റ വി​ഷ്ണു വി. ​ഗോ​പാ​ലാണ് ​ പിടിയിലായത് . വീട്ടിലെ അ​ടു​ക്ക​ള​യി​ൽ മ​സാ​ല​ക​ൾ സൂ​ക്ഷി​ക്കു​ന്ന ടി​ന്നി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​ണ് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. ഓ​ണ​ത്തി​ന് വി​ൽ​പ​ന​ക്കാ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ല​ഹ​രി​വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​യാ​ൾ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ​വൈ​ക്കം ഡി​വൈ.​എ​സ്.​പി പി.​ബി.​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​എ​ച്ച്.​ഒ എ​സ്. സു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജി.​വി​ഷ്ണു, എ.​എ​സ്.​ഐ പ്രീ​തി​ജ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി​ജ​യ​ശ​ങ്ക​ർ, ജോ​സ് മോ​ൻ, ഷാ​മോ​ൻ, സി.​പി.​ഒ​മാ​രാ​യ സു​ധീ​ഷ്, ര​തീ​ഷ്, വ​നി​ത സി.​പി.​ഒ നെ​യ്തി​ൽ ജ്യോ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311499/youth-arrested-with-3428-grams-of-mdma-vaikkam)