---
title: "'രാഹുല്‍ പൊതുവേദിയില്‍ വരാന്‍ അര്‍ഹനല്ല, ഇങ്ങനെ ഒരാളെ ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണം' - എന്‍ എന്‍ കൃഷ്ണദാസ്"
english_title: "NNKrishnadas said it was a relief that the MLA was not present at the Rahul Mangkoota meeting."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311481/nnkrishnadas-said-it-was-a-relief-that-the-mla-was-not-present-at-the-rahul-mangkoota-meeting"
published_at: "2025-08-28T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aff455654aa_rahul.jpg"
keywords: []
---

# 'രാഹുല്‍ പൊതുവേദിയില്‍ വരാന്‍ അര്‍ഹനല്ല, ഇങ്ങനെ ഒരാളെ ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണം' - എന്‍ എന്‍ കൃഷ്ണദാസ്

> **Lead Summary:** രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥലത്തില്ലാത്തത് ആശ്വാസമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. അങ്ങനെയുള്ള വേതാളം ഇവിടെ വേണ്ടെന്നും എന്‍ എന്‍ കൃഷ്ണദാസ് പരിഹസിച്ചു. ഇങ്ങനെ ഒരാളെ ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

## Article Content

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥലത്തില്ലാത്തത് ആശ്വാസമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. അങ്ങനെയുള്ള വേതാളം ഇവിടെ വേണ്ടെന്നും എന്‍ എന്‍ കൃഷ്ണദാസ് പരിഹസിച്ചു. ഇങ്ങനെ ഒരാളെ ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

'രാഹുല്‍ പൊതുവേദിയില്‍ വരാന്‍ അര്‍ഹനല്ല. കോണ്‍ഗ്രസ് പുറത്താക്കിയെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ജനങ്ങളോട് കോണ്‍ഗ്രസ് മാപ്പ് പറയണം. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടണം. പാലക്കാട്ടെ പൊതു വേദിയിലും രാഹുലിനെ അനുവദിക്കില്ല', എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

വടകര എംപി ഷാഫി പറമ്പിലിനെ ആരും തടഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പാലക്കാട് എത്തിച്ചത് ഷാഫിയാണെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. സി കൃഷ്ണകുമാറിനെതിരെ സിപിഐഎം പ്രതിഷേധം ഉണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. കൃഷ്ണകുമാര്‍ ജനപ്രതിനിധിയല്ലെന്നും അതുകൊണ്ടുള്ള വ്യത്യാസം പ്രതിഷേധത്തില്‍ ഉണ്ടാകുമെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. ഇവരൊന്നും മാന്യന്‍മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311481/nnkrishnadas-said-it-was-a-relief-that-the-mla-was-not-present-at-the-rahul-mangkoota-meeting)