---
title: "കണ്ണൂർ തളിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "A car caught fire while running in Taliparamba, Kannur; passengers miraculously escaped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311464/a-car-caught-fire-while-running-in-taliparamba-kannur-passengers-miraculously-escaped"
published_at: "2025-08-28T11:05:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68afeac344c0f_fire.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** തളിപ്പറമ്പ് ദേശീയ പാതയിൽ മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് കാറിന് തീപിടിച്ചത്.

## Article Content

തളിപ്പറമ്പ് ദേശീയ പാതയിൽ മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് കാറിന് തീപിടിച്ചത്.

കണ്ണൂരിൽ നിന്നും പന്നിയൂരിലേക്ക് പോകുകയായിരുന്ന ടാറ്റ ഇൻഡിഗോ കാറാണ് കത്തി നശിച്ചത്. പന്നിയൂർ സ്വദേശി സജീവനും ഭാര്യയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

അതേസമയം താമരശേരി ചുരം വീണ്ടും താത്കാലികമായി അടയ്ക്കും.ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് കല്ലും മണ്ണും വീണ്ടും ഇടിയുന്ന സാഹചര്യത്തിലാണ് തീരുമാനം.അടിവാരം ഭാഗത്തും വൈത്തിരി ഭാഗത്തും വാഹനങ്ങൾ തടയും. ഇന്നലെ രാത്രിയോടെയാണ് താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞുവീണത്. റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും പാറയും പൂർണമായി നീക്കിയാണ് ഗതാഗതം ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചത്.

ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311464/a-car-caught-fire-while-running-in-taliparamba-kannur-passengers-miraculously-escaped)