---
title: "കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, നാല്പത്തിമൂന്നുകാരി  ചികിത്സയിൽ"
english_title: "One more person has been confirmed to have amoebic encephalitis in Kozhikode district."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311445/one-more-person-has-been-confirmed-to-have-amoebic-encephalitis-in-kozhikode-district"
published_at: "2025-08-28T10:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afe02063e93_ameebic.jpg"
keywords: []
---

# കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, നാല്പത്തിമൂന്നുകാരി  ചികിത്സയിൽ

> **Lead Summary:** കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പന്തീരാങ്കാവ് സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി.

## Article Content

കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പന്തീരാങ്കാവ് സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി.

ഇതില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്.ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311445/one-more-person-has-been-confirmed-to-have-amoebic-encephalitis-in-kozhikode-district)