---
title: "വിരമിച്ച അധ്യാപകനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയത് 30 ലക്ഷം രൂപ, മലയാളി യുവാവ് പിടിയിൽ "
english_title: "Malayali youth arrested for defrauding retired teacher of Rs 30 lakh through digital arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311434/malayali-youth-arrested-for-defrauding-retired-teacher-of-rs-30-lakh-through-digital-arrest"
published_at: "2025-08-28T09:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afd1ede013e_arrest.jpg"
keywords: []
---

# വിരമിച്ച അധ്യാപകനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയത് 30 ലക്ഷം രൂപ, മലയാളി യുവാവ് പിടിയിൽ 

> **Lead Summary:** ഡിജിറ്റൽ അറസ്റ്റിലൂടെ വിരമിച്ച അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഹസ്റ്റായിമൽ എന്ന വിരമിച്ച അധ്യാപകനാണ് തട്ടിപ്പിനിരയായത്. ഡിജിറ്റൽ അറസ്റ്റ് വഴി അധ്യാപകനെ കബളിപ്പിച്ച് 30 ലക്ഷം രൂപയാണ് ചേർത്തല പട്ടണക്കാട് സ്വദേശി കിരൺ ബാബു തട്ടിയെടുത്തത്. പ്രതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ഡിജിറ്റൽ അറസ്റ്റിലൂടെ വിരമിച്ച അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഹസ്റ്റായിമൽ എന്ന വിരമിച്ച അധ്യാപകനാണ് തട്ടിപ്പിനിരയായത്. ഡിജിറ്റൽ അറസ്റ്റ് വഴി അധ്യാപകനെ കബളിപ്പിച്ച് 30 ലക്ഷം രൂപയാണ് ചേർത്തല പട്ടണക്കാട് സ്വദേശി കിരൺ ബാബു തട്ടിയെടുത്തത്. പ്രതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.

തട്ടിപ്പിനിരയായ ആൾ രാജസ്ഥാൻ പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബാങ്ക് ഓഫ് ബറോഡ കോട്ടയം ശാഖയിൽ തുടങ്ങിയ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. രാജസ്ഥാൻ പൊലീസ് പട്ടണക്കാട് നിന്നും കിരൺ ബാബുവിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ട്രാൻസിറ്റ് വാറന്റ് വാങ്ങി അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ രാജസ്ഥാനിലേയ്ക്ക് കൊണ്ട് പോയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311434/malayali-youth-arrested-for-defrauding-retired-teacher-of-rs-30-lakh-through-digital-arrest)