---
title: "ഗൂഗിൾ മാപ് നോക്കി പോയി, ഒടുവിൽ വഴിതെറ്റി വാൻ വീണത് നദിയിലേക്ക്; രണ്ട് കുട്ടികളുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം"
english_title: "Four people including two children died tragically after a family van lost control and fell into a river while looking at Google Maps in jaipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311420/four-people-including-two-children-died-tragically-after-a-family-van-lost-control-and-fell-into-a-river-while-looking-at-google-maps-in-jaipur"
published_at: "2025-08-28T08:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afc059bcc1c_accdentr.jpg"
keywords: []
---

# ഗൂഗിൾ മാപ് നോക്കി പോയി, ഒടുവിൽ വഴിതെറ്റി വാൻ വീണത് നദിയിലേക്ക്; രണ്ട് കുട്ടികളുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** ഗൂഗിൾ മാപ് നോക്കി പോയ കുടുംബം സഞ്ചരിച്ച വാൻ വഴിതെറ്റി നദിയിലേക്ക് വീണ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം. ഒരു കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. തകരാറിലായ പാലത്തിലേക്കാണ് വാൻ വഴിതെറ്റി എത്തിയത്. 9 യാത്രക്കാരിൽ 5 പേർ വാനിനു മുകളിൽ കയറിയിരുന്നു. ഇവരെ പൊലീസ് രക്ഷിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

## Article Content

ഗൂഗിൾ മാപ് നോക്കി പോയ കുടുംബം സഞ്ചരിച്ച വാൻ വഴിതെറ്റി നദിയിലേക്ക് വീണ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം. ഒരു കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. തകരാറിലായ പാലത്തിലേക്കാണ് വാൻ വഴിതെറ്റി എത്തിയത്. 9 യാത്രക്കാരിൽ 5 പേർ വാനിനു മുകളിൽ കയറിയിരുന്നു. ഇവരെ പൊലീസ് രക്ഷിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

‘‘ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന വാൻ, കഴിഞ്ഞ മൂന്നു വർഷമായി അടച്ചിട്ടിരിക്കുന്ന സോംമ്പി-ഉപെർഡ പാലത്തിലേക്ക് കയറുകയായിരുന്നു. മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. ശക്തമായ ഒഴുക്കിൽ വാൻ പാലത്തിൽ നിന്ന് ഒലിച്ചുപോയി’’– പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചിക്കോർഗഡ് ജില്ലയിലെ കനക്കേഡ ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.  രക്ഷപ്പെട്ടവർ പൊലീസിനെ വിളിച്ച് അറിയിച്ചശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി പാലം അടഞ്ഞു കിടക്കുന്നതിനാൽ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് രശ്മി സ്റ്റേഷൻ ഹൗസ് ഓഫിസർ ദേവേന്ദ്ര ദേവാൽ മാധ്യമങ്ങളോട് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311420/four-people-including-two-children-died-tragically-after-a-family-van-lost-control-and-fell-into-a-river-while-looking-at-google-maps-in-jaipur)