---
title: "'എന്റെ ഭാര്യ ഇങ്ങനെയല്ലാ ....'; റേഷൻ കാർഡിൽ ഭാര്യയുടെ ചിത്രമില്ല; പകരം ‘ബീയർ കുപ്പി’, പരാതിയുമായി നിർമാണത്തൊഴിലാളി"
english_title: "Husband shocked to see beer bottle instead of wife's picture on ration card"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311418/husband-shocked-to-see-beer-bottle-instead-of-wifes-picture-on-ration-card"
published_at: "2025-08-28T07:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afbf5a347c8_ration.jpg"
keywords: []
---

# 'എന്റെ ഭാര്യ ഇങ്ങനെയല്ലാ ....'; റേഷൻ കാർഡിൽ ഭാര്യയുടെ ചിത്രമില്ല; പകരം ‘ബീയർ കുപ്പി’, പരാതിയുമായി നിർമാണത്തൊഴിലാളി

> **Lead Summary:** **ചെന്നൈ : ** റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി കണ്ട് ഭർത്താവ് ഞെട്ടി. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇറേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി കണ്ടത്. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിന്റെ റേഷന്‍ കാര്‍ഡിലാണ് ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്ത് 'ബീയര്‍ കുപ്പി'യുള്ളത്.

## Article Content

**ചെന്നൈ : ** റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി കണ്ട് ഭർത്താവ് ഞെട്ടി. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇറേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി കണ്ടത്. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിന്റെ റേഷന്‍ കാര്‍ഡിലാണ് ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്ത് 'ബീയര്‍ കുപ്പി'യുള്ളത്.

വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മു‍ൻപ് സേവന കേന്ദ്രം വഴി കാർഡിൽനിന്നു നീക്കിയിരുന്നു. തുടർന്നു പുതിയ കാർഡ് എത്തും മുൻപ് താൽക്കാലിക ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണു വിചിത്ര സംഭവം. ബീയർ കുപ്പിയുടെ ചിത്രമുള്ള കാർഡ് സ്വീകരിക്കാനാകില്ലെന്നു പറഞ്ഞ് ക്ഷേമനിധി ബോർഡും കൈമലർത്തി. അതോടെ, റജിസ്ട്രേഷൻ മുടങ്ങി. സംഭവത്തിൽ അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311418/husband-shocked-to-see-beer-bottle-instead-of-wifes-picture-on-ration-card)