---
title: "കോഴിക്കോട് ജില്ലയിൽ കനത്ത മഴ; തോട്ടുമുക്കത്ത് വീട് തകര്‍ന്നു, വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം പ്രാർത്ഥനയ്ക്കിടെ "
english_title: "House collapsed in Thottumukkam, Kozhikode due to heavy rains"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311413/house-collapsed-in-thottumukkam-kozhikode-due-to-heavy-rains"
published_at: "2025-08-28T07:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afb430504e6_KOZHIKKODE.jpg"
keywords: []
---

# കോഴിക്കോട് ജില്ലയിൽ കനത്ത മഴ; തോട്ടുമുക്കത്ത് വീട് തകര്‍ന്നു, വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം പ്രാർത്ഥനയ്ക്കിടെ 

> **Lead Summary:** **കോഴിക്കോട്: ** കനത്ത മഴയില്‍ കോഴിക്കോട് തോട്ടുമുക്കത്ത് വീട് തകര്‍ന്നു. എഴുപത്തിരണ്ടുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മയുടെ വീടാണ് ഇന്നലെ വൈകുന്നേരത്തോടെ തകര്‍ന്നുവീണത്. പ്രാര്‍ത്ഥന സമയത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. അവരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

## Article Content

**കോഴിക്കോട്: ** കനത്ത മഴയില്‍ കോഴിക്കോട് തോട്ടുമുക്കത്ത് വീട് തകര്‍ന്നു. എഴുപത്തിരണ്ടുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മയുടെ വീടാണ് ഇന്നലെ വൈകുന്നേരത്തോടെ തകര്‍ന്നുവീണത്. പ്രാര്‍ത്ഥന സമയത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. അവരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311413/house-collapsed-in-thottumukkam-kozhikode-due-to-heavy-rains)