---
title: "പൊലീസ് വേഷം, സിനിമാ സ്റ്റൈലിൽ വ്യവസായികളെ തട്ടികൊണ്ടുപോയി സ്വർണവും പണവും കവർന്നു; നാലുപേർ പിടിയിൽ"
english_title: "Four arrested for kidnapping businessmen dressed as police officers and stealing gold and cash in movie style"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311392/four-arrested-for-kidnapping-businessmen-dressed-as-police-officers-and-stealing-gold-and-cash-in-movie-style"
published_at: "2025-08-27T22:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af3c8f98e68_POLICE_JEAP.jpg"
keywords: []
---

# പൊലീസ് വേഷം, സിനിമാ സ്റ്റൈലിൽ വ്യവസായികളെ തട്ടികൊണ്ടുപോയി സ്വർണവും പണവും കവർന്നു; നാലുപേർ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ. പോലീസാണെന്ന് വിശ്വസിപ്പിച്ച് വ്യാവസായികളെ തട്ടിക്കൊണ്ടുപോയത്. പാറശ്ശാല പോലീസാണ് പ്രതികളെ പിടികൂടിയത്.

## Article Content

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ. പോലീസാണെന്ന് വിശ്വസിപ്പിച്ച് വ്യാവസായികളെ തട്ടിക്കൊണ്ടുപോയത്. പാറശ്ശാല പോലീസാണ് പ്രതികളെ പിടികൂടിയത്.

നെയ്യാറ്റിൻകര സ്വദേശി അഭിരാം, കുന്നത്തുകാൽ സ്വദേശി ബിനോയ്, നെയ്യാറ്റിൻകര സ്വദേശി വിഷ്ണു എസ്. ഗോപൻ, ഉദിയൻകുളങ്ങര സ്വദേശി സാമുവൽ തോമസ് എന്നിവരാണ് പിടിയിലായത്. മോചന ദ്രവ്യമായി 50 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുവരെയും ചങ്ങലകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.

മറ്റൊരു സംഭവത്തിൽ, ബാങ്കിലെ ജോലിക്കായി പൊലീസിന്റെ വ്യാജ പിസിസി തയ്യാറാക്കി നൽകിയ സ്ത്രീ പിടിയിൽ. ഊരൂട്ടമ്പലം അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസിനെയാണ് പൊലീസ് പിടികൂടിയത്. ഊരൂട്ടമ്പലം അക്ഷയ സെന്ററിൽ 2023 മാർച്ചിലായിരുന്നു സംഭവം.

ഷിജിൻ എന്നയാൾക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ ഹാജരാക്കുന്നതിലേക്കാണ് പ്രതി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്. പിസിസി ഹാജരാക്കിയപ്പോൾ അതിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

പരിശോധന നടത്തിയപ്പോഴാണ് വ്യാജ പിസിസി ആണെന്ന് മനസ്സിലായത്. തുടർന്ന് ഷിജിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പിസിസി തയ്യാറാക്കുന്നതിനായുള്ള പ്രതിഫലം പ്രതിയായ ചിഞ്ചു ദാസിന്റെ ബാങ്ക് അക്കൗണ്ടിൽ വാങ്ങിയതായി മനസ്സിലായി. ഈ സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയെങ്കിലും ജാമ്യം നിഷേധിച്ചു.

തുടർന്നാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചു ദാസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുകയാണ്. പ്രതി ചിഞ്ചു ദാസ് ഈ അക്ഷയ സെന്ററിൽ എട്ട് വർഷത്തോളം ജോലി ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311392/four-arrested-for-kidnapping-businessmen-dressed-as-police-officers-and-stealing-gold-and-cash-in-movie-style)