---
title: "സ്നേഹിച്ചു വഞ്ചിച്ചു ....; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി;  ഇരുപത്തിയൊന്നുകാരന്  60 വർഷം കഠിനതടവ്"
english_title: "21-year-old man gets 60 years in prison for raping and impregnating girl he met on Instagram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311384/21-year-old-man-gets-60-years-in-prison-for-raping-and-impregnating-girl-he-met-on-instagram"
published_at: "2025-08-27T21:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af2a03e9c0a_crime.jpg"
keywords: []
---

# സ്നേഹിച്ചു വഞ്ചിച്ചു ....; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി;  ഇരുപത്തിയൊന്നുകാരന്  60 വർഷം കഠിനതടവ്

> **Lead Summary:** ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗ൪ഭിണിയാക്കിയ കേസിൽ 21 കാരന് 60 വ൪ഷം കഠിനതടവും പിഴയും ശിക്ഷ. എടത്തനാട്ടുകര വടമ്മണ്ണപുറം സ്വദേശി മുഹമ്മദ് അജാസിനെയാണ് കോടതി ദീർഘകാല തടവ് ശിക്ഷ നൽകിയത്.

## Article Content

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗ൪ഭിണിയാക്കിയ കേസിൽ 21 കാരന് 60 വ൪ഷം കഠിനതടവും പിഴയും ശിക്ഷ. എടത്തനാട്ടുകര വടമ്മണ്ണപുറം സ്വദേശി മുഹമ്മദ് അജാസിനെയാണ് കോടതി ദീർഘകാല തടവ് ശിക്ഷ നൽകിയത്.

പാലക്കാട് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെതാണ് വിധി. 60 വ൪ഷത്തെ കഠിന തടവിനൊപ്പം 20,000 രൂപ പിഴയും മുഹമ്മദ് അജാസിന് ചുമത്തിയിട്ടുണ്ട്. പിഴ തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാനും ജഡ്ജ് ദിനേശ് എം.പിള്ള നിർദ്ദേശിച്ചു. 2021 ൽ പെൺകുട്ടി മണ്ണാ൪ക്കാട് പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 24 രേഖകൾ ഹാജരാക്കിയ കേസിൽ 15 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311384/21-year-old-man-gets-60-years-in-prison-for-raping-and-impregnating-girl-he-met-on-instagram)